പീഡന പരാതി പിൻവലിപ്പിക്കാൻ ഉന്നതരെ ഉപയോഗിച്ച് ഭീഷണി; ചലച്ചിത്രമേഖലയിലുള്ളവരും തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചു; തെളിവായി ഫോൺ സംഭാഷണം; ബലാത്സംഗ കേസിൽ നടൻ ഗോവിന്ദൻ കുട്ടിക്കെതിരെ ഗുരുതര ആരോപണവുമായി അതിജീവിത
കൊച്ചി: വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന പരാതിയിൽ അന്വേഷണം നേരിടുന്ന നടൻ ഗോവിന്ദൻ കുട്ടിക്കെതിരെ ഗുരുതര ആരോപണവുമായി അതിജീവിത. കേസ് പിൻവലിപ്പിക്കാൻ ഉന്നതരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നുവെന്നാണ് ആരോപണം. ചലച്ചിത്രമേഖലയിലുള്ളവരും തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും യുവതി പറഞ്ഞു.
എറണാകുളം സെഷന്‍സ് കോടതി നല്കിയ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പീഡനത്തിനരയായ യുവതി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. നടന് ഗോവിന്ദന് കുട്ടി എംഡിയായ യുട്യൂബ് ചാനലില്‍ അവതാരകയായെത്തിയ യുവതിയാണ് ബലാത്സംഗ പരാതി നല്‍കിയത്. തന്നെ വിവാഹം കഴിക്കാമെന്ന വാഗ്ദാനം ചെയ്ത് കഴിഞ്ഞ മെയ് മാസം മുതല്‍ പല സ്ഥലങ്ങളിലായി കൊണ്ടുപോയി ബലാത്സംഗ ചെയ്തെന്നായിരുന്നു പരാതി. യുവതിയുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പോലീസ് കേസെടുത്ത് അന്വഷണം നടത്തുകയാണ്.
2022 മെയ് 14 ന്എറണാകുളം പോണോത്ത് റോഡിലുള്ള പ്ലാറ്റില്‍ വെച്ചാണ് ആദ്യം ബലാത്സഗം ചെയ്തെന്ന് യുവതി പറയുന്നു. പിന്നീട് പല ഘട്ടങ്ങളില്‍ പല സ്ഥലത്ത് കൊണ്ടുപോയി പീഡനം തുടര്‍ന്നു. എന്നാല്‍ വിവാഹക്കാര്യം ചോദിച്ചതോടെ ഗോവിന്ദന് കുട്ടി തന്നെ മര്‍ദ്ദിക്കാന്‍ തുടങ്ങിയെന്നും പീഡന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രശ്നം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് യുവതി പറഞ്ഞതോടെ ഗോവിന്ദന് കുട്ടി തന്നെ ഫോണില്‍ വിളിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും സിനിമ മേഖലയിലെ ഉന്നതരെ അടക്കം സമീപിച്ചെന്നും ആരോപണമുണ്ട്. ഗോവിന്ദന് കുട്ടി ഫോണില്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്‍്റെ സംഭാഷണവും യുവതി പുറത്ത് വിട്ടു.
എറണാകുളം നോര്‍ത്ത് പോലീസ് നവംബര്‍ 26 നാണ് ഗോവിന്ദന് കുട്ടിയ്ക്കെതിരെ കേസ് എടുത്ത്. പിന്നീട് നടന് എറണാകുളം സെഷനസ് കോടതി മുന്‍കൂര്‍ ജാമ്യ അനുവദിച്ചിരുന്നു. പോലീസ് അന്വേഷണം കാര്യക്ഷമമല്ലാത്തതാണ് പ്രതിയ്ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ ഇടായാക്കിയതെന്നും ആരോപണമുണ്ട്.
മുന്‍കൂര്‍ജാമ്യ വ്യവസ്ഥ ലംഘിച്ച് തന്നെ നിരന്തരം നടന് ഭീഷണിപ്പെടുത്തുകയാണെന്നാണ് യുവതിയുടെ പരാതി. ഈ സാഹചര്യത്തില്‍ നീതി തേടി താന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും, ഗോവിന്ദന് കുട്ടിയുടെ ജാമ്യം റദ്ദാക്കാന്‍ സുപ്രീം കോടതി വരെ പോകാനും തയ്യാറാകുമെന്നും യുവതി വ്യക്തമാക്കുന്നു.
നവംബർ ഇരുപത്തിനാലിനാണ് യുവതി നോർത്ത് പൊലീസിൽ പരാതി നൽകിയത്. കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വാട്സാപ്പിലൂടെ നടൻ ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിലുണ്ട്. ഡിജിപി, മുഖ്യമന്ത്രി, സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.
നേരത്തെ കേസിൽ ഗോവിന്ദൻകുട്ടിക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കണമെന്നും, സാക്ഷികളെ ഭീഷണിപ്പെടുത്തുകയോ, സ്വാധീനിക്കുകയോ ചെയ്യരുതെന്നും തെളിവ് നശിപ്പിക്കരുതെന്നും, ഉള്ള ഉപാധികളുടെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്. പരാതിക്കാരി വിവാഹിതയായതുകൊണ്ട്, വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചുവെന്ന ആക്ഷേപത്തിന് നിയമപ്രാബല്യം ഇല്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.