ഒമ്പതുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടി പിടിയിൽ; മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് മൊഴി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത ആൺകുട്ടി പീഡനക്കേസിൽ പിടിയിൽ. ഒമ്പതുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ആണ് ഡൽഹി പൊലീസ് പിടികൂടിയത്.കാൺപൂരിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

വീടിനു സമീപത്തെ റോഡിൽ പെൺകുട്ടി കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ അടുത്തെത്തിയ ആൺകുട്ടി, പെൺകുട്ടിയെ സമീപത്തെ ആളെഴിഞ്ഞ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെൺകുട്ടി വീട്ടുകാരോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ പീഡനം നടന്നതായി തെളിഞ്ഞു. കസ്റ്റഡിയിലെടുത്ത ആൺകുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി.