video
play-sharp-fill

വിവാഹ വാഗ്ദാനം നൽകി ഭാര്യാഭർത്താക്കന്മാരായി ജീവിതം; യുവതിയുടെ സ്വർണവും ലക്ഷക്കണക്കിന് രൂപയും കൈക്കലാക്കിയശേഷം മറ്റൊരു യുവതിയുമായി  വിവാഹം; പാലായിലെ വിവാഹ വീരനെ പീഡനക്കേസിൽ പൊലീസ് പൊക്കി

വിവാഹ വാഗ്ദാനം നൽകി ഭാര്യാഭർത്താക്കന്മാരായി ജീവിതം; യുവതിയുടെ സ്വർണവും ലക്ഷക്കണക്കിന് രൂപയും കൈക്കലാക്കിയശേഷം മറ്റൊരു യുവതിയുമായി വിവാഹം; പാലായിലെ വിവാഹ വീരനെ പീഡനക്കേസിൽ പൊലീസ് പൊക്കി

Spread the love

സ്വന്തം ലേഖകൻ

പാലാ: വിവാഹ വാഗ്ദാനം നൽകി ഭാര്യാഭർത്താക്കന്മാരായി ജീവിതം. യുവതിയുടെ സ്വർണവും ലക്ഷക്കണക്കിന് രൂപയും കൈക്കലാക്കിയശേഷം മറ്റൊരു യുവതിയുമായി വിവാഹം. പാലായിൽ പീഡനക്കേസിൽ യുവാവ് അറസ്റ്റിൽ.

കടപ്പാട്ടൂർ കരയിൽ കത്തീഡ്രൽ പള്ളിക്ക് സമീപം താമസിക്കുന്ന അയർക്കുന്നം സ്വദേശിയായ സോനു രാജ (29) നെയാണ് പാലാ എസ് എച്ച് ഒ കെ പി തോംസൺ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2020 മുതൽ പ്രതിയും പരാതിക്കാരിയും ഭാര്യ ഭർത്താക്കന്മാരായി കടപ്പാട്ടൂർ കരയിൽ കത്രീഡൽ പള്ളിക്ക് പുറകുവശത്തായി വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ഈ താമസ കാലയളവിൽ പ്രതി പലപ്പോഴായി പരാതികാരിയുടെ കൈയിൽ നിന്നും മൂന്നു പവൻ സ്വർണാഭരണങ്ങളും അഞ്ച് ലക്ഷത്തിലധികം രൂപയും കൈക്കലാക്കി.

തുടർന്ന് പ്രതി കഴിഞ്ഞ മാസം പതിനാലാം തീയതി സ്വന്തംവീടുവരെ പോയിട്ട് വരാം എന്ന് പറഞ്ഞ് പോയിട്ട് തിരിച്ചു വരാതെ തൊട്ടടുത്ത ദിവസം തന്നെ മറ്റൊരു യുവതിയെ വിവാഹം ചെയ്യുകയായിരുന്നു. ഈ സംഭവം അറിഞ്ഞ പരാതിക്കാരി പാലാ പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയും തുടർന്നുള്ള അന്വേഷണത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.