
സ്വന്തം ലേഖിത
തിരുവനന്തപുരം: യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ പൊലീസുകാരന്‍ ഉള്‍പ്പെടെ മൂന്നുപേരെ പത്ത് വര്‍ഷം കഠിന തടവ് വിധിച്ചു കോടതി.
പാപ്പനംകോട് എസ്റ്റേറ്റ് കല്ലുവെട്ടാംകുഴി വാറുവിളാകത്ത് ഷാന മന്‍സിലില്‍ സച്ചു എന്ന സജാദ് (33), വിളവൂര്‍ക്കല്‍ ചൂഴാറ്റുരോട്ട വിളയില്‍ക്കണം ലക്ഷംവീട് കോളനിയില്‍ ശ്രീജിത്ത് (32) , പൊലീസുകാരനായ ചൂഴാറ്റുകോട്ട നിരപ്പുവിള ആശ്രയയില്‍ അഭയന്‍ (47) എന്നിവരെയാണ് അസിസ്റ്റന്റ് സെഷന്‍സ് കോടതി ജഡ്ജി ബിബിന നാഥ് ശിക്ഷിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതികള്‍ 50000 രൂപ വീതം പിഴ അടയ്ക്കണമെന്നും കോടതി വിധിച്ചിട്ടുണ്ട്.
2016ലാണ് കേസിനാസ്പദമായ സംഭവം. ഒന്നാം പ്രതി സജാദ് ആശുപത്രിയില്‍ വച്ചാണ് യുവതിയെ പരിചയപ്പെട്ടത്.
പരിചയം കൂടുതല്‍ ദൃഢമായതോടെ രണ്ടാംപ്രതി ശ്രീജിത്തും ഇവരുടെ സുഹൃത്തായി. 2016 നവംബര്‍ 25ന് രാവിലെ 10.30ന് സജാദും ശ്രീജിത്തും ചേര്‍ന്ന് പൊലീസുകാരനായ അഭയന്റെ ചൂഴാറ്റുകോട്ടയിലെ വീട്ടില്‍ യുവതിയെ എത്തിച്ചു.
ഇവിടെ വച്ച് യുവതിയെ മൂന്നുപേരും ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. നരുവാമൂട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നെയ്യാറ്റിന്‍കര ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് തുടരന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.