വിവാഹ വാഗ്ദാനം നൽകി പീഡനം: യുവതിയുടെ നഗ്ന ചിത്രങ്ങൾ കൈക്കലാക്കി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

Spread the love

 

തൃശൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയുടെ നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച പ്രതി പിടിയിൽ. കാക്കത്തുരുത്തി സ്വദേശി രഞ്ചിഷ് (49) ആണ്. 

 

ആദ്യം യുവതിയോട് പ്രണയം നടിച്ച് വശത്താക്കുകയും പിന്നീട് വിവാഹ വാഗ്ദാനം നൽകി നഗ്ന ചിത്രങ്ങൾ കൈക്കലാക്കുകയും ചെയ്തു. പിന്നീട് ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പല സ്ഥലങ്ങളിലും നിരവധി തവണ യുവാവ് പീഡിപ്പിച്ചു. നിരന്തരം ഭീഷണിക്കും പീഡനത്തിനും ഇരയായ യുവതി ഒടുവിൽ പോലീസിനെ സമീപിക്കുകയായിരുന്നു.

 

യുവതിയുടെ പരാതിയെ തുടർന്ന് കാട്ടൂർ പോലീസ് കേസെടുത്തു.രഞ്ചിഷിനെ അറസ്റ്റ് ചെയ്തു. സ്വകാര്യ ബസ്സിൽ കണ്ടക്ടറായി ജോലി ചെയ്യുകയായിരുന്നു. യുവാവിനെതിരെ കാട്ടൂർ പോലീസ് സ്റ്റേഷനിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group