play-sharp-fill
ബസിലെ സ്ഥിരം യാത്രക്കാരിയായ യുവതിയുമായി സൗഹൃദം സ്ഥാപിച്ച് റിസോർട്ടിലെത്തിച്ച് പീഡിപ്പിച്ചു;  ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കൈക്കലാക്കി; മുപ്പത്തിരണ്ടുകാരിയുടെ പരാതിയിൽ ബസ് കണ്ടക്ടർ അറസ്റ്റിൽ

ബസിലെ സ്ഥിരം യാത്രക്കാരിയായ യുവതിയുമായി സൗഹൃദം സ്ഥാപിച്ച് റിസോർട്ടിലെത്തിച്ച് പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കൈക്കലാക്കി; മുപ്പത്തിരണ്ടുകാരിയുടെ പരാതിയിൽ ബസ് കണ്ടക്ടർ അറസ്റ്റിൽ

സ്വന്തം ലേഖകൻ

കണ്ണൂര്‍: ഒരു കുട്ടിയുടെ മാതാവായ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കൈക്കലാക്കുകയും ചെയ്തുവെന്ന പരാതിയില്‍ ബസ് കണ്ടക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. മക്രേരി സ്വദേശി അഖിലാണ്(29) പിടിയിലായത്.

ചക്കരക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 32-വയസുകാരിയുടെ പരാതിയിലാണ് ഇയാളെ പൊലീസ് പിടികൂടിയത്. ബസിലെ സ്ഥിരം യാത്രക്കാരിയായ യുവതിയുമായി അഖില്‍ പരിചയപ്പെടുകയും പിന്നീട് ഈ‌ സൗഹൃദം ഉപയോഗിച്ച്‌ റിസോര്‍ട്ടിലെത്തിച്ച്‌ പീഡിപ്പിക്കുകയുമായിരുന്നു‌

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2019-മുതല്‍ ഇയാള്‍ പീഡിപ്പിച്ചിരുന്നതായും പരാതിയില്‍ പറയുന്നു. നേരത്തെ ആശുപത്രി ജീവനക്കാരിയായിരുന്ന യുവതിയെ വയനാട്ടിലെ ഒരു സ്ഥാപനത്തില്‍ റിസപ്ഷനിസ്റ്റ് ജോലിയുണ്ടെന്നും അത് വാങ്ങിത്തരാമെന്നും വാഗ്ദാനം ചെയ്ത് റിസോര്‍ട്ടില്‍ കൂട്ടിക്കൊണ്ടു പോയി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയായിരുന്നു. ഇതു മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച്‌ മറ്റുളളവരെ കാണിക്കുമെന്നും നാണം കെടുത്തുമെന്നും കുടുംബ ബന്ധം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി പിന്നീടും പലപ്രാവശ്യം പീഡിപ്പിച്ചു.

ഇതിനിടയില്‍ അഞ്ചു പവന്റെ സ്വര്‍ണാഭരണങ്ങളും ബാങ്കില്‍ നിന്നും വായ്പയെടുപ്പിച്ച ഒരുലക്ഷം രൂപയും കൈക്കലാക്കിയ അഖില്‍ അത് അടുത്ത ബന്ധുക്കള്‍ക്ക് നല്‍കിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. യുവതിയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. യുവതിയുടെ പരാതിയില്‍ അഖിലിനെ കൂടാതെ മൂന്ന് ബന്ധുക്കള്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.