video
play-sharp-fill
ആയുര്‍വേദ ചികിത്സാ കേന്ദ്രത്തിൽ യോഗ പഠിക്കാനെത്തിയ വിദേശ വനിതയെ പീഡിപ്പിച്ചു; കാട്ടാക്കടയില്‍ വൈദ്യന്‍ അറസ്റ്റില്‍

ആയുര്‍വേദ ചികിത്സാ കേന്ദ്രത്തിൽ യോഗ പഠിക്കാനെത്തിയ വിദേശ വനിതയെ പീഡിപ്പിച്ചു; കാട്ടാക്കടയില്‍ വൈദ്യന്‍ അറസ്റ്റില്‍

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കാട്ടാക്കടയില്‍ ബെല്‍ജിയം സ്വദേശിനിയെ ബലാത്സംഗം ചെയ്ത കേസില്‍ വൈദ്യന്‍ അറസ്റ്റില്‍. കോട്ടൂര്‍ സ്വദേശി ഷാജിയാണ്(44) പിടിയിലായത്.

ആയുര്‍വേദ ചികിത്സാ കേന്ദ്രത്തില്‍ യോഗ പഠിക്കാനെത്തിയ യുവതിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. ഫെബ്രുവരി പതിനഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നെയ്യാര്‍ ഡാമിലെ ഒരു ഹോം സ്റ്റേയില്‍ വെച്ച്‌ പരിചയപ്പെട്ട യുവതിയെ ഇയാള്‍ സ്വന്തം ആയുര്‍വേദ ചികിത്സാ കേന്ദ്രത്തിലേക്ക് ക്ഷണിച്ചു. തുടര്‍ന്ന് ചികിത്സാ കേന്ദ്രത്തിലെത്തിച്ച ശേഷം വൈദ്യന്‍ യുവതിയെ പീഡിപ്പിച്ചു എന്നാണ് കേസ്. സംഭവം നടന്നതിന് പിന്നാലെ യുവതി എറണാകുളത്തേക്ക് പോയിരുന്നു. എന്നാല്‍ അവിടെ വെച്ച്‌ അസുഖബാധിതയായതിനെ തുടര്‍ന്ന് തിരികെ കാട്ടാക്കടയിലെത്തി ചികിത്സ തേടുകയായിരുന്നു. തുടര്‍ന്ന് ഡോക്ടറോട് നടത്തിയ വെളിപ്പെടുത്തലിലാണ് വിവരം പുറത്തറിയുന്നത്.

യോഗ പഠിക്കാനെത്തിയ യോഗാ പരിശീലന കേന്ദ്രത്തിലെ അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി യുവതിയുടെ മൊഴി എടുത്തു. പിന്നീട് ഷാജിയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. നെയ്യാര്‍ ഡാം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കാട്ടാക്കട കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.