വിവാഹ വാഗ്ദാനം നൽകി പതിനാറുകാരിയെ ആസാമില്‍ നിന്ന് കേരളത്തിലെത്തിച്ച് പീഡിപ്പിച്ചു ; 23-കാരന്‍ പിടിയിൽ

Spread the love

 

സ്വന്തം ലേഖിക

മലപ്പുറം: ആസാം സ്വദേശിനിയായ 16കാരിയെ വിവാഹവാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുവന്ന് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ആസാം നഗൗണിലെ സര്‍ക്കേ ബസ്തി വില്ലേജിലെ സിറാജുല്‍ ഹഖി(23)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹിതാണെന്ന് മറച്ചുവെച്ച്‌ ആസാമിലെ സ്കൂള്‍ പരിസരത്ത് നിന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവരികയായിരുന്നു.

രണ്ടു മാസം മുന്‍പ് സമൂഹമാധ്യമത്തിലൂടെയാണ് പെണ്‍‌കുട്ടിയുമായി പ്രതി പരിചയപ്പെടുന്നത്. ആസാമില്‍ നിന്ന് കേരളത്തിലെത്തിച്ച പെണ്‍കുട്ടിയെ കൊല്ലത്തുള്ള സുഹൃത്തിന്റെ വീട്ടില്‍ താമസിച്ച്‌ രണ്ടുദിവസത്തോളം പീ‍ഡിപ്പിക്കുകയായിരുന്നു. പ്രതി വിവാഹിതനാണെന്നറിഞ്ഞ പെണ്‍കുട്ടി കേരളത്തിലുണ്ടെന്ന വിവരം ആസാമിലെ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group