play-sharp-fill
ഭാര്യയും കുട്ടിയുമായി പിണങ്ങി നിൽക്കേ തൃശൂർ സ്വദേശിയായ വിധവയുമായി അടുത്തു: പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു; അഞ്ചു വർഷം പീഡനം കഴിഞ്ഞപ്പോൾ കാമുകൻ തട്ടിപ്പുകാരനാണെന്ന് യുവതി; പൊലീസും പരാതിയുമായി പ്രതി അറസ്റ്റിലുമായി

ഭാര്യയും കുട്ടിയുമായി പിണങ്ങി നിൽക്കേ തൃശൂർ സ്വദേശിയായ വിധവയുമായി അടുത്തു: പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു; അഞ്ചു വർഷം പീഡനം കഴിഞ്ഞപ്പോൾ കാമുകൻ തട്ടിപ്പുകാരനാണെന്ന് യുവതി; പൊലീസും പരാതിയുമായി പ്രതി അറസ്റ്റിലുമായി

സ്വന്തം ലേഖകൻ 

കോട്ടയം: പിണങ്ങിപ്പിരിഞ്ഞ ഭാര്യയുമായി അകന്നു നിൽക്കുന്നതിനിടെയാണ് ആശ്വാസം തേടിയാണ് അശോക് ബാബു തൃശൂർ സ്വദേശിയും വിധവയുമായ വീട്ടമ്മയോട് അടുത്തത്. അഞ്ചു വർഷത്തോളം പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി അശോക് ബാബു വീട്ടമ്മയെ പീഡിപ്പിച്ചു. പ്രണയകാലം കഴിഞ്ഞതോടെ അശോക് ബാബു തന്നെ ഒഴിവാക്കുകയാണെന്നായി വീട്ടമ്മയ്ക്ക് സംശയം, മറ്റു പല ബന്ധങ്ങളും ഇയാൾക്കുണ്ടെന്നും വീട്ടമ്മയ്ക്ക് തോന്നി. ഇതോടെ പരാതി കേസും പുലിവാലുമായി. പ്രതി ഒടുവിൽ പിടിയിലുമായി. സ്വകാര്യ പെസ്റ്റ് കൺട്രോൾ സ്ഥാപനത്തിലെ ജീവനക്കാരൻ പാറമ്പുഴ വെള്ളൂപ്പറമ്പ് സ്വദേശി അശോക്ബാബുവിനെ (42)യാണ് ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ ടി.ആർ ജിജു അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. വർഷങ്ങളായി അശോക് ബാബുവിന്റെ ഭാര്യ പിണങ്ങിക്കഴിയുകയാണ്. ഇതിനിടെയാണ് ഇയാൾ ജോലിയുടെ ഭാഗമായുള്ള യാത്രകൾക്കിടെ തൃശൂർ സ്വദേശിയായ വീട്ടമ്മയെ പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും. വർഷങ്ങൾക്ക് മുൻപ് ഭർത്താവ് മരിച്ചതോടെ ഇവർ തനിച്ചായിരുന്നു താമസം. തുടർന്ന് ഇരുവരും തമ്മിൽ അടുപ്പത്തിലാകുകയായിരുന്നു. ഫോണിലൂടെയും, സോഷ്യൽ മീഡിയ വഴിയും ഇരുവരുടെയും ബന്ധം വളർന്നു. ഇടയ്ക്കിടെയുള്ള യാത്രകളും മുറിയെടുത്തുള്ള സ്‌നേഹം പങ്കിടലും പതിവായി. അശോക് ബാബു വിവാഹം കഴിക്കും എന്ന വാക്ക് നൽകിയതിനാലാണ് താൻ ഇതിനെല്ലാം തയ്യാറായതെന്നാണ് വീട്ടമ്മ പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നത്.  ഇതിനിടെ ഇയാൾക്ക് മറ്റു പല സ്ത്രീകളുമായും ബന്ധമുണ്ടെന്ന് ഇവർ മനസിലാക്കി. ഒഴിഞ്ഞ് മാറാൻ ശ്രമിച്ചിട്ടും ഇവരെ വീണ്ടും പല തവണ നിർബന്ധിച്ച് പല സ്ഥലത്തും കൊണ്ടു പോയിരുന്നതായി വീട്ടമ്മ വെളിപ്പെടുത്തുന്നു. ഏറ്റവും ഒടുവിൽ ലോഗോസ് ജംഗ്ഷനിലെ ഡി.സി ബുക്ക്‌സിന്റെ ഓഡിറ്റോറിയത്തിൽ എത്തിച്ചും ഇവരെ പീഡിപ്പിച്ചു. തുടർന്നാണ് ഇവർ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച ഉച്ചയോടെ ഇയാളെ കോടതിയിൽ ഹാജരാക്കും.