
കൊച്ചി: രണ്ടുവർഷം മുൻപ് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികപീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍.
കോട്ടയം ഈരാറ്റുപേട്ട വെണ്ണൂർ മാളിയേക്കല്‍ വീട്ടില്‍ അൻസിലാണ് (19) എറണാകുളം നോർത്ത് പൊലീസിന്റെ പിടിയിലായത്.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെയാണ് അൻസില്‍ പ്രണയം നടിച്ച് ലൈംഗികപീഡനത്തിനിരയാക്കിയത്. എന്നാല്‍, പിന്നീട് ഇയാള്‍ മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അൻസിലിന്റെ ഇപ്പോഴത്തെ കാമുകിയായ പതിനാറുകാരി ആദ്യ കാമുകിയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞതും പെണ്‍കുട്ടി പരാതി നല്‍കിയതും.
2022ലാണ് എറണാകുളത്ത് താമസിക്കുന്ന പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായത്. ലൈംഗിക പീഡനത്തിനിരയായ 16കാരിയെ പ്രായപൂർത്തിയായതിന് ശേഷവും വിവാഹവാഗ്ദാനം നല്‍കി പ്രതി പീഡിപ്പിച്ചിരുന്നു.
അൻസില്‍ പീഡനത്തിനിരയാക്കിയ പെണ്‍കുട്ടിയുടെ നഗ്ന ദൃശ്യം യുവാവിന്റെ ഇപ്പോഴത്തെ കാമുകിയും കോഴിക്കോട് സ്വദേശിയുമായ 16കാരി ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.