പീഡനത്തിന് ശേഷം മദ്ധ്യവയസ്കയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി; കാണാതായ നെയ്യാർഡാം സ്വദേശിനിയെ തിരുനെല്‍വേലിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; ഒരാള്‍ കസ്റ്റഡിയില്‍

Spread the love

തിരുവനന്തപുരം: കാണാതായ നെയ്യാർഡാം സ്വദേശിയായ മദ്ധ്യവയസ്കയെ തിരുനെല്‍വേലിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.

video
play-sharp-fill

ഇവർ പീഡനത്തിനിരയായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ തിരുനല്‍വേലി സ്വദേശി വിപിൻ രാജിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പീഡനത്തിനുശേഷം കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
തിരുനെല്‍വേലിയിലെ ആളൊഴിഞ്ഞ പറമ്പില്‍ ഇന്നലെയാണ് സമീപവാസികള്‍ മൃതദേഹം കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. പരിശോധനയില്‍ നെയ്യാർഡാം സ്വദേശിനിയുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞു. തുടർന്നാണ് കേരള പൊലീസിന് വിവരം കൈമാറിയത്. ഈ മാസം ഒന്നിനാണ് ഇവരെ കാണാതായത്.