പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; കണ്ണൂരില്‍ യുവതി അറസ്റ്റില്‍

Spread the love

തളിപ്പറമ്പില്‍ പോക്‌സോ കേസില്‍ യുവതി അറസ്റ്റിൽ. പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിലാണ് പുളിപ്പറമ്ബ് സ്വദേശി സ്‌നേഹ മെർലിൻ (23) പിടിയിലായത്.

video
play-sharp-fill

തളിപ്പറമ്ബ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. പന്ത്രണ്ടുകാരിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അദ്ധ്യാപകർ രക്ഷിതാക്കളെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി പീഡന വിവരം പുറത്തുപറയുന്നത്.

തലശേരി സിഐ ഷാജി പട്ടേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സ്‌നേഹയെ അറസ്റ്റ് ചെയ്‌തത്. സ്‌നേഹ മെർലിനെതിരെ നേരത്തെയും സമാനമായ രീതിയിലുള്ള കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. മുമ്ബ് ഒരു അടിപിടി കേസിലും ഇവർ പ്രതിയായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group