
ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ വെറുതെ വിട്ട വിധിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള കത്ത് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നാളെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് കൈമാറും.
വിധി സംബന്ധിച്ച് ഇടുക്കി എസ്പിയും ജില്ലയിലെ പബ്ലിക് പ്രോസിക്യൂട്ടര്‍മാരും ഡിവൈഎസ്പിമാരും അന്വേഷണ ഉദ്യോഗസ്ഥനും പങ്കെടുത്ത യോഗം വിശകലനം ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍, പോക്സോ കേസിലെ വിവിധ വകുപ്പുകള്‍ തെളിയിക്കാത്തത് സംബന്ധിച്ച് വിധിയില്‍ വേണ്ടത്ര പരാമര്‍ശമില്ലാത്തത് അപ്പീലില്‍ ചൂണ്ടിക്കാട്ടാൻ ധാരണയായിട്ടുണ്ട്.
[contact-form][contact-field label=”Name” type=”name” required=”true” /][contact-field label=”Email” type=”email” required=”true” /][contact-field label=”Website” type=”url” /][contact-field label=”Message” type=”textarea” /][/contact-form]

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടെ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ രാവിലെ എട്ടുമണിയോടെ വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തും. അഭിഭാഷക കോണ്‍ഗ്രസ് പ്രതിനിധികളും സുധാകരനൊപ്പമുണ്ടാകും. വാളയാര്‍ പെണ്‍കുട്ടികളുടെ കുടുംബവും സമര സമിതി പ്രതിനിധികളും അഭിഭാഷകരും ഉച്ചക്കു ശേഷം പെണ്‍കുട്ടിയുടെ വീട്ടിലെത്തുന്നുണ്ട്. വിധിക്കെതിരെ പ്രതിഷേധവുമായി യുവമോര്‍ച്ച ഇന്ന് വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.



