play-sharp-fill
എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ വിമാനത്താവളത്തിൽ നിന്നു പൊലീസ് പിടികൂടി

എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ വിമാനത്താവളത്തിൽ നിന്നു പൊലീസ് പിടികൂടി

സ്വന്തം ലേഖകൻ

കോട്ടയം: എട്ടു വയസുകാരിയെ പീഡിപ്പിച്ച ശേഷം വിദേശത്തേയ്ക്കു നാടുവിട്ട പ്രതിയെ വിമാനത്താവളത്തിൽ വച്ച് പൊലീസ് പിടികൂടി. വിദേശത്തു നിന്നു മടങ്ങിയെത്തുന്നതിനിടെയാണ് ഇയാളെ തന്ത്രപരമായി നെടുമ്പാശേരിയിൽ നിന്നും പൊലീസ് പിടികൂടിയത്. അറസ്റ്റിലായ നെടുങ്ങാടപ്പള്ളി കണിയാംകുന്ന് ഇരുപ്പക്കൽ അനൂപ് തമ്പിയെ(30) കോടതിയിൽ ഹാജരാക്കി പൊലീസ് റിമാൻഡ് ചെയ്തു.
ഒരു വർഷം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. അയൽവാസിയായ പെൺകുട്ടിയെ ഇയാൾ രണ്ടു മാസത്തോളം ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. ഇതിനിടെയാണ സംഭവത്തിനുശേഷം ഇയാൾ വിദേശത്ത് പോകുകയുമായിരുന്നു. സ്‌കൂളിൽ നടത്തിയ കൗൺസിലിങിനിടെ കുട്ടി അധ്യാപകരോട് വിവരം പറയുകയും ചെയ്തു. തുടർന്ന് കേസ് ചൈൽഡ് ലൈന് കൈമാറി. വ്യാഴാഴ്ച്ച ഇയാൾ നാട്ടിലെത്തുമെന്ന രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നെടുമ്പാശേരിയിലെത്തി പിടികൂടുകയായിരുന്നു.