ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; പീഡന വിവരം പുറത്തുപറയുമെന്ന് അറിയിച്ചപ്പോൾ നഗ്നചിത്രങ്ങൾ കാട്ടി ഭീഷണിയും, മർദ്ദനവും ; ആലപ്പുഴയിൽ യുവ ഡോക്ടർ അറസ്റ്റിൽ

Spread the love

കൊച്ചി: ഫേസ്‌ബുക്കിൽ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി നിരവധി സ്ഥലത്ത് എത്തിച്ച് പീഡിപ്പിച്ച കേസിൽ യുവഡോക്ടർ അറസ്റ്റിൽ.

video
play-sharp-fill

എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് ചെയ്തിരുന്ന ആലപ്പുഴ ആറാട്ടുപുഴ കളപ്പുരയ്ക്കൽ അശ്വതി നിവാസിൽ വിഷ്ണു (30) വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഫേസ്‌ബുക്കിൽ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി ഇയാൾ പല സ്ഥലങ്ങളിൽ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പീഡന വിവരം പുറത്തുപറയുമെന്ന് അറിയിച്ചപ്പോൾ വിഷ്ണു യുവതിയെ മർദിച്ചു. യുവതിയുടെ നഗ്നചിത്രങ്ങൾ പുറത്തുവിടുമെന്ന് ഇയാൾ ഭീഷണി മുഴക്കിയതായും പരാതിയുണ്ട്. കോടതി വിഷ്ണുവിനെ റിമാൻഡ് ചെയ്തു.