പതിനഞ്ചുകാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; ആലപ്പുഴ ചെന്നിത്തലയിൽ ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍

Spread the love

സ്വന്തം ലേഖകൻ
ആലപ്പുഴ: പതിനഞ്ചുകാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍. ചെന്നിത്തല തൃപ്പെരുന്തുറ അര്‍ജുന്‍ നിവാസില്‍ ബിജു(60)വിനെയാണ് മാന്നാര്‍ പൊലീസ് അറസ്റ്റ്‌ചെയ്തത്.

video
play-sharp-fill

വീടുകളില്‍ പോയി കുട്ടികള്‍ക്ക് ട്യൂഷനെടുക്കുന്ന അധ്യാപകനാണ് ബിജു. ഇയാള്‍ ട്യൂഷന്‍ എടുക്കാനെത്തിയ ഒരു വീട്ടില്‍ വെച്ചായിരുന്നു കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ജൂണ്‍ ആറിനാണ് സംഭവം നടന്നത്.

വിവരം പെണ്‍കുട്ടി മാതാപിതാക്കളോട് പറയുകയും അവര്‍ മാന്നാര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പൊലീസ് ഇന്‍സ്പെക്ടര്‍ ജോസ് മാത്യുവിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group