സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ ലൈംഗിക പീഡനക്കേസ് വ്യാജമെന്ന് പോലീസ്; ബലാത്സംഗം ചെയ്‌തെന്ന് പറയുന്ന മുറി പോലും പരാതിക്കാരി കണ്ടിട്ടില്ല; ‘ഇര’ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയി;ദിലീപിന്റെ മുൻ മാനേജർക്കും പങ്കെന്ന് സൂചന

Spread the love

കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ ലൈംഗിക പീഡനക്കേസ് വ്യാജമെന്ന് പോലീസ്. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് റിപ്പോർട്ട് നൽകിയത്. ബലാത്സംഗം ആരോപണത്തിന് തെളിവില്ല. ആരോപണത്തിന് പിറകിൽ ഗൂഢാലോചനയുണ്ടെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്.

ദിലീപിന്റെ മുൻ മാനേജരുടേയും ചില ഓൺലൈൻ മീഡിയ പ്രവർത്തകരുടേയും പേര് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. പരാതിക്കാരിയെ മൊഴി പഠിപ്പിച്ചത് ഓൺലൈൻ മീഡിയ പ്രവർത്തകരെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഓൺലൈൻ മീഡിയ റിപ്പോർട്ടർ പരാതിക്കാരിയ്ക്ക് പണം നൽകിയെന്നും പോലീസ് പറയുന്നു. അതേസമയം സത്യം തെളിഞ്ഞുവെന്ന് ബാലചന്ദ്രകുമാർ പ്രതികരിച്ചു.

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി ബാലചന്ദ്രകുമാർ എത്തിയതിന് പിന്നാലെയാണ് ബലാത്സംഗ കേസ് പുറത്തുവരുന്നത്. ബാലചന്ദ്രകുമാര്‍ 10 വര്‍ഷം മുമ്പ് പീഡിപ്പിച്ചതായി കണ്ണൂര്‍ സ്വദേശിനിയാണ് പരാതി നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. എളമക്കര പൊലീസ് കേസെടുത്തി. ഡിജിപി നിർദ്ദേശത്തെ തുടർന്ന് ഹൈടെക് സെൽ എസ് പിക്ക് അന്വേഷണ ചുമതല നൽകി. പരാതിക്കാരിയുടെ വ്യക്തിഗത വിവരങ്ങൾ അടക്കം തെറ്റായിരുന്നു. 58കാരിയായ പരാതിക്കാരി 44 വയസാണെന്നാണ് പരാതിയിൽ പറഞ്ഞത്.

വിവാഹം അടക്കമുള്ള കാര്യങ്ങൾ തെറ്റായാണ് രേഖപ്പെടുത്തിയത്. പരാതിക്കാരി ബലാത്സംഗം ചെയ്‌തെന്ന് പറയുന്ന മുറി പോലും കണ്ടിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. റഫർ റിപ്പോർട്ട് കോടതി അംഗീകരിച്ചാൽ പൊലീസ് വ്യാജ പരാതിക്കെതിരെ കേസെടുത്തേക്കും. തിരുവനന്തപുരത്തെ ഓൺലൈൻ മാധ്യമ പ്രവർത്തകയ്‌ക്കെതിരെയാണ് കുറ്റപ്പെടുത്തൽ എന്നാണ് പുറത്തു വരുന്ന സൂചന.

പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തിയെന്നാണ് യുവതി പറയുന്നത്. ഒരു ഗാനരചയിതാവിന്റെ കൊച്ചിയിലെ വീട്ടില്‍ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. ജോലി വാഗ്ദാനം ചെയ്ത് വിളിച്ച് വരുത്തിയ ശേഷം പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.

ദിലീപിന്‍റെ മുൻ മാനേജർ വ്യാസൻ എടവനക്കാടിനും അഞ്ചോളം ഓൺലൈൻ മീഡിയ പ്രവർത്തകർക്കും എതിരെയാണ് പോലീസ് റിപ്പോർട്ട്. പരാതിക്കാരിയെ മൊഴി പഠിപ്പിച്ചത് ഓൺലൈൻ മീഡിയ പ്രവർത്തകരാണെന്നും ഓൺലൈൻ മീഡിയ റിപ്പോർട്ടർ പരാതിക്കാരിക്ക് പണം നൽകിയെന്നും ഇതിൽ പറയുന്നു. പോലീസിനെയും കോടതിയെയും കബളിപ്പിച്ചവർക്കെതിരെ നടപടി വേണമെന്നും ആവശ്യമുണ്ട്.

നടൻ ദിലീപിനെതിരായ ഗൂഢാലോചന കേസിൽ നിർണായക ഘട്ടത്തിൽ നിൽക്കെയാണ് സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ ലൈംഗിക പീഡന പരാതി ഉയർന്ന് വന്നത്. എറണാകുളത്തെ വീട്ടിൽ വെച്ചും മറ്റ് പല സ്ഥലത്ത് വെച്ചും തന്നെ പീഡിപ്പിച്ചെന്നും ഇതിന്റെ വീഡിയോ ചിത്രീകരിച്ച് പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് സ്ത്രീ, സംവിധായകനെതിരെ നൽകിയ പരാതിയിൽ പറഞ്ഞത്.

കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. എളമക്കര പൊലീസ് കേസെടുത്തു. ഡിജിപിയുടെ നിർദ്ദേശത്തെ തുടർന്ന് ഹൈടെക് സെൽ എസ് പിക്ക് അന്വേഷണ ചുമതല നൽകി. പരാതിക്കാരിയുടെ വ്യക്തിഗത വിവരങ്ങൾ അടക്കം തെറ്റായിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായി. 58കാരിയായ പരാതിക്കാരി 44 വയസാണെന്നാണ് പരാതിയിൽ പറഞ്ഞത്.

വിവാഹം അടക്കമുള്ള കാര്യങ്ങൾ തെറ്റായാണ് രേഖപ്പെടുത്തിയത്. പരാതിക്കാരി ബലാത്സംഗം ചെയ്തെന്ന് പറയുന്ന മുറി പോലും കണ്ടിട്ടില്ലെന്നും ഇവരുടെ മൊഴിയിലും പരാതിയിലും പൊരുത്തക്കേടുകൾ ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.