സ്കൂള്‍ വിദ്യാർത്ഥിനികളെ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച്‌ ലൈംഗികാതിക്രമം നടത്തി;  അധ്യാപകൻ അറസ്റ്റില്‍

Spread the love

 

കൊല്ലം : സ്കൂള്‍ വിദ്യാർത്ഥിനികളെ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച്‌ ലൈംഗികാതിക്രമം നടത്തിയ അധ്യാപകൻ അറസ്റ്റില്‍.കൊല്ലം കുളത്തൂപ്പുഴയില്‍ എല്‍ പി സ്കൂളിലെ അറബി അധ്യാപകൻ ആയ പൂവച്ചല്‍ കുഴിയംകോണം സ്വദേശി ബാത്തിഷാ ആണ് പ്രതി. ഭിന്നശേഷിക്കാരയ ഇയാള്‍ മൂന്നിലും നാലിലും പഠിക്കുന്ന വിദ്യാർത്ഥിനികളെ ക്ലാസില്‍ വച്ചാണ് മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോകള്‍ കാണിച്ച്‌ ലൈം ഗികാതിക്രമം നടത്തിയത്.

 

 

 

 

പോക്സോ, പട്ടികജാതി പീഡന നിരോധന നിയമം ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. സ്കൂളില്‍ ബാത്തിഷാ ജോലിയ്ക്ക് കയറിയ മൂന്നു മാസം മുൻപ് മുതല്‍ തുടങ്ങിയതാണ് ലൈംഗികാതിക്രമം. രക്ഷിതാക്കളുടെ പരാതിയില്‍ കേസെടുത്ത കുളത്തുപ്പുഴ പൊലീസ് രണ്ടു കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

 

 

 

പഠിപ്പിക്കുന്നതിനിടയിലും ഇടവേള സമയങ്ങളിലും മൊബൈല്‍ ഫോണില്‍ കുട്ടികളെ അശ്ലീല വീഡിയോ കാണിക്കുകയാണ് പ്രതി ചെയ്തിരുന്നത്. മറ്റ് കുട്ടികളില്‍ നിന്ന് മൊഴി എടുത്ത ശേഷം ആവശ്യമെങ്കില്‍ ബാത്തിഷാക്കെതിരെ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനാണ് പൊലീസിന്‍റെ തീരുമാനം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group