video
play-sharp-fill

‘കിക്’ ചുമതലകളില്‍ നിന്ന് മല്ലു ട്രാവലറെ നീക്കി, പരിപാടികളില്‍ നിന്നും ഷിയാസ് കരീമിനെയും മാറ്റിനിര്‍ത്തുമെന്ന്  ഇന്‍ഫ്‌ളുവന്‍സേഴ്‌സ് കമ്മ്യൂണിറ്റി; നടപടി കമ്മ്യൂണിറ്റിയിലെ ആഭ്യന്തര സെല്‍ നടത്തിയ അന്വേഷണത്തിന് പിന്നാലെ

‘കിക്’ ചുമതലകളില്‍ നിന്ന് മല്ലു ട്രാവലറെ നീക്കി, പരിപാടികളില്‍ നിന്നും ഷിയാസ് കരീമിനെയും മാറ്റിനിര്‍ത്തുമെന്ന് ഇന്‍ഫ്‌ളുവന്‍സേഴ്‌സ് കമ്മ്യൂണിറ്റി; നടപടി കമ്മ്യൂണിറ്റിയിലെ ആഭ്യന്തര സെല്‍ നടത്തിയ അന്വേഷണത്തിന് പിന്നാലെ

Spread the love

സ്വന്തം ലേഖിക

കൊച്ചി: ലൈംഗികാതിക്രമ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ മല്ലു ട്രാവലര്‍ എന്നറിയപ്പെടുന്ന വ്‌ളോഗര്‍ ഷാക്കിര്‍ സുബ്ഹാനെ ചുമതലകളില്‍ നിന്നും മാറ്റിയതായി ഇന്‍ഫ്‌ളുവന്‍സേഴ്‌സ് കമ്മ്യൂണിറ്റി.

വാര്‍ത്തസമ്മേളനത്തിലൂടെയാണ് വൈസ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്നുള്‍പ്പെടെ മാറ്റിയതായി ഇന്‍ഫ്‌ളുവന്‍സേഴ്‌സ് കമ്മ്യൂണിറ്റി (കിക്) ഭാരവാഹികള്‍ അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കമ്മ്യൂണിറ്റിയിലെ ആഭ്യന്തര സെല്‍ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് നടപടി. പരാതിയില്‍ കഴമ്പുണ്ടെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും വ്യാജമാണെന്ന് വ്യക്തമായാല്‍ നിയമസഹായം ഉള്‍പ്പെടെ പിന്തുണ നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന ആരോപണം നേരിട്ട സീരിയല്‍ താരം ഷിയാസ് കരീം കമ്മ്യൂണിറ്റിയില്‍ അംഗമല്ലാത്തതിനാല്‍ തന്നെ മറ്റ് നടപടികളിലേക്ക് കടക്കാതെ മാറ്റി നിര്‍ത്താനാണ് തീരുമാനം. സെലിബ്രിറ്റിയെന്ന നിലയ്ക്കുള്ള ക്ഷണിതാവായ ഷിയാസ് കരീമിനെ ഔദ്യോഗിക പരിപാടികളിലേക്ക് ക്ഷണിക്കേണ്ടതില്ലെന്നാണ് തീരുമാനം.