പതിനഞ്ചുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 30 വർഷം കഠിനതടവും 35000 രൂപ പിഴയും ചങ്ങനാശേരി പോക്സോ കോടതി ശിക്ഷ വിധിച്ചു
സ്വന്തം ലേഖിക
കോട്ടയം: പതിനഞ്ചുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 30 വർഷം കഠിനതടവും 35000 രൂപ പിഴയും ശിക്ഷ വിധിച്ചു.
ചങ്ങനാശേരി സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ജി പി ജയകൃഷണനാണ് ശിക്ഷ വിധിച്ചത്. പിഴ തുക അടയ്ക്കാത്ത പക്ഷം മൂന്ന് വർഷം കൂടി അധിക തടവ് അനുഭവിക്കണം. മാന്നാർ വില്ലേജിൽ കുടംപേരൂർ കരയിൽ മൂന്ന്പുരയ്ക്കൽ താഴ്ചയിൽ വീട്ടിൽ വാസുദേവൻ മകൻ ശരത്ത് (25) നാണ് ശിക്ഷ വിധിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിഴ തുക കേസിലെ ഇരയ്ക്ക് നൽകാൻ കോടതി നിർദേശിച്ചു. 19 പ്രമാണങ്ങളും 15 സാക്ഷികളെയുമാണ് പ്രോസിക്യൂഷൻ ഹാജരാക്കിയത്. തൃക്കടിത്താനം പൊലീസ് സബ് ഇൻസ്പെക്ടർ റിച്ചാർഡ് വർഗീസായിരുന്നു കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. പി എസ് മനോജ് ഹാജരായി.
Third Eye News Live
0