video
play-sharp-fill

അമ്മ ഉപേക്ഷിച്ച 15കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; 30കാരന് 66 വര്‍ഷം കഠിനതടവും പിഴയും

അമ്മ ഉപേക്ഷിച്ച 15കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; 30കാരന് 66 വര്‍ഷം കഠിനതടവും പിഴയും

Spread the love

സ്വന്തം ലേഖിക

ആലപ്പുഴ: 15കാരിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവിനെ 66 വര്‍ഷം കഠിനതടവും പിഴ ശിക്ഷയ്ക്കും വിധിച്ചു.

1.8 ലക്ഷം രൂപയാണ് പിഴ ശിക്ഷ വിധിച്ചത്. വള്ളികുന്നം അജ്മല്‍ ഹൗസില്‍ നിസാമുദ്ദിനയാണ് (30) ശിക്ഷിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹരിപ്പാട് അതിവേഗ കോടതി സ്പെഷ്യല്‍ ജഡ്ജി എസ്. സജികുമാറാണ് ശിക്ഷ വിധിച്ചത്.

മാതാവ് ഉപേക്ഷിച്ചു പോവുകയും പിതാവ് ജയിലിലാവുകയും ചെയ്ത പെണ്‍കുട്ടി അമ്മൂമ്മയൊടൊപ്പമായിരുന്നു താമസിച്ചിരുന്നത്.

പ്രതി നിരന്തരം കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി കണ്ടെത്തിയിരുന്നു.
കേസില്‍ 24 സാക്ഷികളെ വിസ്തരിച്ചു.