video
play-sharp-fill

ആറുവയസ്സുകാരിയെ പീഡിപ്പിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

ആറുവയസ്സുകാരിയെ പീഡിപ്പിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

Spread the love

 

സ്വന്തം ലേഖകൻ

വർക്കല: ആറുവയസ്സുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് ഇലകമൺ കായൽപ്പുറം യൂണിറ്റ് ഭാരവാഹി കായൽപ്പുറം കല്ലിൽ തൊടിയിൽ വീട്ടിൽ വാവ എന്ന പ്രിൻസാ (30)ണ് അറസ്റ്റിലായത്.

മൂന്നുമാസം മുമ്പാണ് സംഭവം. കുട്ടിയുടെ അച്ഛനും പ്രതി പ്രിൻസും സുഹൃത്തുക്കളായതിനാൽ ഇയാൾ വീട്ടിൽ വരാറുണ്ടായിരുന്നു. മാതാപിതാക്കൾ വീട്ടിലില്ലാത്ത തക്കം നോക്കിയാണ് കുട്ടിയെ പീഡിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാമനെ പേടിയാകുന്നു എന്ന് കുട്ടി പറഞ്ഞതോടെയാണ് പീഡനവിവരം പുറത്തായത്. തുടർന്ന് കുട്ടിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. പ്രതിക്കെതിരെ പോക്സോ പ്രകാരം കേസെടുത്തു. ഇയാളെ കോടതി റിമാൻഡ് ചെയ്തു.