ഇന്ത്യയിലും ബലാത്സംഗത്തിന് സൗദി മാതൃകയിൽ അതി വേഗ ശിക്ഷ: എട്ട് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയ്ക്ക് വധശിക്ഷ: പോക്സോ കേസിൽ അതിവേഗ കോടതിയുടെ വിധി രാജ്യത്ത് ആദ്യം: സംഭവം ഉണ്ടായത് കഴിഞ്ഞ മാസം

Spread the love

ക്രൈം ഡെസ്ക്

video
play-sharp-fill

ഭോപ്പാല്‍: ബലാത്സംഗക്കേസുകളിൽ അതി വേഗം ശിക്ഷയുണ്ടാകുന്നില്ലെന്ന രാജ്യത്തെ നിയമ സംവിധാനങ്ങളുടെ പോരായ്മ പരിഹരിക്കപ്പെടുന്നു. മദ്ധ്യപ്രദേശില്‍ കഴിഞ്ഞ മാസം എട്ട് വയസുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ 35കാരന് പോക്സോ നിയമപ്രകാരം പ്രത്യേക കോടതി വധശിക്ഷ വിധിച്ചതോടെയാണ് രാജ്യത്തെ നിയമ സംവിധാനം അതിവേഗം കൈ വരിക്കുന്നത്. സംഭവം നടന്ന് 32 ദിവസത്തിനുള്ളിലാണ് വിധി.

ഐ.പി.സി സെക്‌ഷന്‍ 302, 376 എ, ബി വകുപ്പുകള്‍ പ്രകാരമാണ് വിഷ്ണു ബമോറയ്ക്ക് പോക്സോ സ്പെഷ്യല്‍ ജഡ്ജി കുമുദിനി പട്ടേല്‍ വധശിക്ഷ വിധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എട്ടു വയസുകാരിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയയാക്കിയെന്ന മറ്റൊരു കേസില്‍ കോടതി പ്രതിക്ക് ജീവപര്യന്തം തടവും വിധിച്ചു.

ജൂണ്‍ എട്ടിന് കമലനഗറിലെ വീട്ടില്‍ നിന്ന് സമീപത്തെ കടയിലേക്ക് പോയ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. അടുത്ത ദിവസം രാവിലെ പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ തൊട്ടടുത്ത പ്രദേശത്ത് കണ്ടെത്തി.

ജൂണ്‍ 10ന് വിഷ്ണു ബമോറയെ പൊലീസ് അറസ്റ്റ് ചെയ്തു. ഡി.എന്‍.എ പരിശോധനയുടെയും മറ്റു സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തില്‍ ജൂണ്‍ 12ന് ഇയാള്‍ക്കെതിരെ 108 പേജുള്ള കുറ്റപത്രം ചുമത്തി. പ്രോസിക്യൂഷന്‍ 30ഓളം സാക്ഷികളെ വിസ്തരിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും പീഡിപ്പിക്കുകയും ചെയ്തതിന് ഐ.പി.സി 363, 366 വകുപ്പുകള്‍ പ്രകാരം മൂന്നും ഏഴും വര്‍ഷം വീതം തടവുശിക്ഷയും ഇയാള്‍ക്ക് വിധിച്ചു..