നടി ആക്രമിക്കപ്പെട്ട കേസ്: വിധി പ്രസ്താവിക്കുന്നതിന് ഒരാഴ്ച മുൻപ് രഹസ്യ വിവരങ്ങൾ ചോർന്നതായി ഗുരുതര ആരോപണം; ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷന് വിധിയുടെ ഉള്ളടക്കം മുൻകൂട്ടി വെളിപ്പെടുത്തുന്ന ‘ഊമക്കത്ത്’

Spread the love

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ വിധി വന്നത് കഴിഞ്ഞ 8ന് ആയിരുന്നു. എന്നാൽ വിധിന്യായം പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ സുപ്രധാന വിവരങ്ങള്‍ പുറത്തായതായി സംശയം, കാരണം വിധിയിലെ ഉള്ളടക്കം വെളിപ്പെടുത്തുന്ന ഒരു ഊമക്കത്ത് വിധി പ്രഖ്യാപിക്കുന്നതിന് ഒരാഴ്ച മുൻപ് ലഭിച്ചതായി കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ സ്ഥിരീകരിച്ചു. വർഷങ്ങളോളം നീണ്ടുനിന്ന ഈ ഒരു കേസില്‍ നീതിന്യായപരമായ നടപടികളുടെ രഹസ്യസ്വഭാവം നഷ്ടപ്പെട്ടു എന്ന് ആശങ്ക ഉയർന്നതോടെ, അസോസിയേഷൻ കത്ത് ചീഫ് ജസ്റ്റിസിന് കൈമാറി.

video
play-sharp-fill

കേസിന്റെ വിധി പുറത്ത് വരുന്നതിന് മുൻപേ “ഒരു പൗരൻ” എന്ന പേരിൽ ലഭിച്ച കത്തില്‍, ഏഴാം പ്രതി ചാള്‍സി തോമസ്, എട്ടാം പ്രതി ഗോപാലകൃഷ്ണൻ എന്ന ദിലീപ്, ഒൻപതാം പ്രതി സനല്‍കുമാർ എന്നിവരെ ഒഴിവാക്കുമെന്നും, ബാക്കിയുള്ള ആറ് പ്രതികള്‍ക്കെതിരെ മാത്രമേ ശിക്ഷ ഉണ്ടാകൂ എന്നും കൃത്യമായി അവകാശപ്പെട്ടിരുന്നു. എന്നാൽ, കത്തില്‍ പരാമർശിച്ചതുപോലെ യാതൊരു മാറ്റവുമില്ലാതെയാണ് കോടതിയുടെ വിധിയും വന്നത്. ഇങ്ങനെയൊരു കത്ത് ലഭിച്ച കാര്യം അസോസിയേഷൻ പ്രസിഡന്റ് യശ്വന്ത് ഷേണായി സ്ഥിരീകരിക്കുകയും, ഉചിതമായ നടപടിക്കായി അത് ചീഫ് ജസ്റ്റിസിന് കൈമാറിയതായും അറിയിച്ചു. ജുഡീഷ്യറിയുടെ വിശ്വാസ്യതയെ കളങ്കപ്പെടുത്തുന്നതും ഗുരുതരമായ ആശങ്കകള്‍ ഉയർത്തുന്നതുമാണ് ഈ സംഭവമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതീവ രഹസ്യസ്വഭാവമുള്ള ഈ വിവരങ്ങള്‍ എങ്ങനെ ചോർന്നു എന്നതിനെപ്പറ്റി അന്വേഷണം നടത്തണമെന്നും കത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

കത്തിൽ, ജഡ്ജി ഹണി എം വർഗീസ് തന്റെ സഹായിയായ ഷെർലി വഴി വിധിന്യായം തയ്യാറാക്കിയ ശേഷം, എട്ടാം പ്രതിയുടെ സുഹൃത്തായ ഹോട്ടല്‍ വ്യവസായി ശരത്തിന് കാണിച്ച്‌ ഉറപ്പിച്ചു, അതിനനുസരിച്ചുള്ള വിധി 2025 ഡിസംബർ 8-ന് പ്രസ്താവിക്കാൻ പോകുകയാണ്’ എന്നും  ആരോപിക്കുന്നു. കൂടാതെ, ‘രണ്ട് മുതിർന്ന കേരള ഹൈക്കോടതി ജഡ്ജിമാരും എറണാകുളം ജില്ലയുടെ ചുമതലയുള്ള മറ്റൊരു ജഡ്ജിയും ഇവർക്ക് പിന്തുണ നല്‍കുന്നുണ്ട് എന്നും ഇതാണ് നീതിയെ ഇല്ലാതാക്കുന്ന ഇത്തരം പ്രവർത്തികളില്‍ ഏർപ്പെടാൻ സെഷൻസ് ജഡ്ജിക്ക് ധൈര്യം നല്‍കുന്നത്,’ എന്നും കത്തിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളം പ്രിൻസിപ്പല്‍ ജില്ലാ ജഡ്ജി ഹണി എം വർഗീസാണ് ഈ കേസില്‍ ശിക്ഷ വിധിച്ചത്. ക്രിമിനല്‍ ഗൂഢാലോചന, പ്രേരണാക്കുറ്റം എന്നിവയ്ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി എട്ടാം പ്രതി ദിലീപിനെ എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി വെറുതെ വിടുകയായിരുന്നു. നടിയെ ആക്രമിച്ച്‌ ദൃശ്യങ്ങള്‍ പകർത്തിയ ആദ്യത്തെ ആറ് പ്രതികള്‍ കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി. ഏഴാം പ്രതി ചാള്‍സി തോമസ്, ഒൻപതാം പ്രതി മേസ്തിരി സനല്‍, പതിനഞ്ചാം പ്രതി ശരത് എന്നിവരെയും കുറ്റവിമുക്തരാക്കി.

എന്നാൽ ഒന്നാം പ്രതി പള്‍സർ സുനി, രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി മണികണ്ഠൻ, നാലാം പ്രതി വിജേഷ്, അഞ്ചാം പ്രതി വടിവാള്‍ സലിം, ആറാം പ്രതി പ്രദീപ് എന്നിവർക്കെതിരെ പ്രോസിക്യൂഷൻ ചുമത്തിയ തട്ടിക്കൊണ്ടുപോകല്‍, കൂട്ടബലാത്സംഗം, ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍, ദൃശ്യങ്ങള്‍ പകർത്തി ഐടി നിയമം ലംഘിക്കല്‍ തുടങ്ങിയ എല്ലാ കുറ്റങ്ങളും ചുമത്തി വിധിവന്നു.

പ്രതികളെ കോയമ്പത്തൂരിൽ ഒളിവില്‍ കഴിയാൻ സഹായിച്ചതിനാണ് ചാള്‍സി തോമസിനെതിരെ കുറ്റം ചുമത്തിയിരുന്നത്; ജയിലില്‍ വെച്ച്‌ പള്‍സർ സുനിയെ ദിലീപിന്റെ ആളുകളുമായി ബന്ധപ്പെടാൻ സഹായിച്ചതിന് മേസ്തിരി സനലിനെതിരെയും, തെളിവ് നശിപ്പിച്ചതിന് ദിലീപിന്റെ സുഹൃത്ത് ശരത്തിനെതിരെ കുറ്റം ചുമത്തിയിരുന്നു എന്നാല്‍, ഇവർക്കെതിരെ തെളിവില്ലെന്ന്  നിരീക്ഷിച്ച് കോടതി വെറുതെ വിട്ടു. കുറ്റക്കാരാണെന്ന് തെളിഞ്ഞ പ്രതികളുടെ ശിക്ഷയിന്മേലുള്ള വാദം കോടതി വെള്ളിയാഴ്ച കേള്‍ക്കും.