play-sharp-fill
അമ്മയെ അന്വേഷിച്ച് അയൽവീട്ടിലെത്തിയ 10 വയസ്സുകാരിയെ പീഡിപ്പിച്ചു..! 57കാരന് 17 വര്‍ഷം തടവ് ശിക്ഷ

അമ്മയെ അന്വേഷിച്ച് അയൽവീട്ടിലെത്തിയ 10 വയസ്സുകാരിയെ പീഡിപ്പിച്ചു..! 57കാരന് 17 വര്‍ഷം തടവ് ശിക്ഷ

സ്വന്തം ലേഖകൻ

ചേർത്തല : പത്തു വയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ 57കാരന് 17 വര്‍ഷം തടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ . ചേര്‍ത്തലയിലാണ് സംഭവം. 2020ല്‍ അമ്മയെ അന്വേഷിച്ച് അയല്‍വീട്ടിലേക്കു ചെന്ന 10 വയസ്സുകാരിക്കു നേരേയാണ് പ്രതി അതിക്രമം നടത്തിയത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കുട്ടിയെ പ്രതി പിന്തുടര്‍ന്ന് അതിക്രമം നടത്തുകയായിരുന്നു.

അര്‍ത്തുങ്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അര്‍ത്തുങ്കല്‍ കാക്കരിയില്‍ പൊന്നന് (തോമസ്-57) ചേര്‍ത്തല പ്രത്യേക അതിവേഗ കോടതി ശിക്ഷ വിധിച്ചത്. പോക്സോ കോടതി ജഡ്ജി കെ.എം.വാണിയാണ് ശിക്ഷാവിധി പുറപ്പെടുവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവിധ വകുപ്പുകളിലായാണ് തടവും പിഴയും. പിഴത്തുക ഇരയായ കുട്ടിക്ക് നല്‍കാനും വിധിയായി. പിഴ അടക്കാത്ത പക്ഷം ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണം.