video
play-sharp-fill
സീരിയലില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി കോട്ടയം സ്വദേശിനിയെ പീഡിപ്പിച്ചു; അവശയായ യുവതിയെ ആശുപത്രിക്കുമുന്നില്‍ ഇറക്കി വിട്ട് പ്രതികള്‍ രക്ഷപെട്ടു; പോലീസില്‍ പരാതി നല്‍കാതിരിക്കാൻ അഞ്ചുലക്ഷം വാഗ്ദാനം; അന്വേ‌ഷണം ആരംഭിച്ച് പോലീസ്

സീരിയലില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി കോട്ടയം സ്വദേശിനിയെ പീഡിപ്പിച്ചു; അവശയായ യുവതിയെ ആശുപത്രിക്കുമുന്നില്‍ ഇറക്കി വിട്ട് പ്രതികള്‍ രക്ഷപെട്ടു; പോലീസില്‍ പരാതി നല്‍കാതിരിക്കാൻ അഞ്ചുലക്ഷം വാഗ്ദാനം; അന്വേ‌ഷണം ആരംഭിച്ച് പോലീസ്

സ്വന്തം ലേഖകൻ

കോഴിക്കോട്: സീരിയലില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌ കോട്ടയം സ്വദേശിനിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്കായി പോലീസ് അന്വേ‌ഷണം ആരംഭിച്ചു.മലപ്പുറം ചെമ്മാട് സ്വദേശികളായ രണ്ടു പേരെയാണ് പോലീസ് തിരയുന്നത്.

അഭിനയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനെന്നുപറഞ്ഞാണ് പീഡനത്തിനിരയായ യുവതിയെയും കൂട്ടുകാരിയെയും ഇവർ ഫ്ളാറ്റിലെത്തിക്കുന്നത്. ഫ്ളാറ്റില്‍ നേരത്തേ താമസമാക്കിയ വ്യക്തിയാണ് പ്രതികളിലൊരാള്‍. ഇയാളുടെ സുഹൃത്താണ് രണ്ടാമന്‍. കോട്ടയം സ്വദേശിയായ പരാതിക്കാരിയെ കണ്ണൂര്‍ സ്വദേശിയായ കൂട്ടുകാരിയാണ് പ്രതികളുമായി പരിചയപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാലാംതീയതി കാരപ്പറമ്പിലുള്ള സ്വകാര്യ ഫ്ളാറ്റില്‍വെച്ചായിരുന്നു പീഡനം. തന്നെയും പീഡിപ്പിക്കാന്‍ ശ്രമമുണ്ടായെന്നാണ് കണ്ണൂര്‍ സ്വദേശിയായ യുവതി പോലീസിനോടു പറഞ്ഞത്. കുളിമുറിയില്‍ ഓടിക്കയറി വാതിലടച്ചതിനാല്‍ രക്ഷപ്പെടുകയായിരുന്നെന്നാണ് ഇവര്‍ നല്‍കിയ മൊഴി. യുവതികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍നിന്ന് ഉച്ചയ്ക്ക് 1.30-ഓടെ പ്രതികള്‍ ഇരുവരെയും കാറില്‍ ഫ്ളാറ്റിലെത്തിക്കുകയായിരുന്നു.
അവശയായ യുവതിയെ വൈകീട്ട് 3.30-ന് അരയിടത്തുപാലം സ്വകാര്യ ആശുപത്രിക്കുമുന്നില്‍ ഇറക്കിവിട്ടു. പിന്നീട് പ്രതികള്‍ കാറില്‍ കടന്നുകളഞ്ഞു.

കണ്ണൂരില്‍ ആര്‍മി ഓഫീസറുടെ വീട്ടില്‍ ജോലിചെയ്തുവരുകയായിരുന്നു പരാതിക്കാരി. അവിടെനിന്നാണ് കണ്ണൂര്‍ സ്വദേശിയായ യുവതിയെ പരിചയപ്പെട്ടത്. ഈ യുവതി ആറുമാസമായി കോഴിക്കോട്ട് അഭിനയത്തിനുള്ള അവസരം തേടി താമസിക്കുകയായിരുന്നു. പോലീസില്‍ പരാതി നല്‍കാതിരുന്നാല്‍ അഞ്ചുലക്ഷംരൂപ തരാമെന്ന് പ്രതികള്‍ യുവതികളോട് വാഗ്ദാനംചെയ്തിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Tags :