കളിക്കാൻ പോയ നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ; പ്രതി പിടിയിൽ; കുടിക്കിയത് സിസിടിവി ദൃശ്യങ്ങൾ

Spread the love

സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: കളിക്കാൻ പോയ നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ . അനില്‍ പഥക്ക് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.

video
play-sharp-fill

നോര്‍ത്ത് ഡല്‍ഹിയില്‍ കഴിഞ്ഞാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ദിവസ വേതന തൊഴിലാളിയുടെ മകളാണ് പീഡനത്തിനിരയായത്. കളിക്കാനായി പുറത്തുപോയ പെണ്‍കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോകുകയായിരുന്നു. രാത്രിയായിട്ടും മകള്‍ തിരിച്ചെത്താതായതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ
ഗുരുതരമായി പരിക്കേറ്റ നിലയില്‍ പിറ്റേന്ന് രാവിലെ പാര്‍ക്കിനടുത്താണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഉടൻ നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്ന് കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് മൂന്ന് സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം നടത്തിയത്. പ്രദേശത്തെ സിസിടിവിയില്‍ പ്രതി പെണ്‍കുട്ടിയെ എടുത്തുകൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു.