സ്കൂള്‍ തുറന്ന ദിവസം തന്നെ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം; സ്കൂൾ വിട്ട് വീട്ടിലേക്കു മടങ്ങിയ പ്ലസ് ടു വിദ്യാർഥിനിയെ സംഘം ചേർന്നു പീഡിപ്പിച്ചെന്ന് പരാതി

Spread the love

സ്വന്തം ലേഖിക

കുട്ടനാട്: സ്കൂള്‍ തുറന്ന ദിവസം വീട്ടിലേക്കു മടങ്ങിയ പ്ലസ് ടു വിദ്യാർഥിനിയെ സംഘം ചേർന്നു പീഡിപ്പിച്ചെന്ന് പരാതി.

ആലപ്പുഴ എടത്വ മുട്ടാറില്‍ ഇന്നലെയാണ് കേസിനാസ്പദമായ സംഭവം. തിങ്കളാഴ്ചയാണ് സംസ്ഥാനത്ത് കോവിഡ് അടച്ചുപൂട്ടലുകള്‍ക്ക് ശേഷം സ്കൂളുകൾ തുറന്നത്. ഉച്ചവരെ മാത്രമായിരുന്നു ക്ലാസുണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടിലേക്ക് പോകും വഴി പിടിച്ചുകൊണ്ടുപോയി മുട്ടാറിലുള്ള ശ്മശാനത്തില്‍ വെച്ച്‌ അഞ്ചുപേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതിയില്‍ പറയുന്നത്.

ജില്ലാ പൊലീസ് മേധാവി ജി ജയ്ദേവ് ഉൾപ്പെടെയുള്ളവർ രാമങ്കരി പൊലീസ് സ്റ്റേഷനിലെത്തി അന്വേഷണം തുടങ്ങി. ഉടന്‍ തന്നെ പെണ്‍കുട്ടിയുടെ മൊഴിയെടുക്കുമെന്നും പ്രതികൾ പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു.