play-sharp-fill
സ്ത്രീ പീഡനക്കേസിൽ ആരോപണ വിധേയനായ പി.കെ ശശി എംഎൽഎ രാജി വയ്ക്കണം; യുവമോർച്ചാ

സ്ത്രീ പീഡനക്കേസിൽ ആരോപണ വിധേയനായ പി.കെ ശശി എംഎൽഎ രാജി വയ്ക്കണം; യുവമോർച്ചാ

സ്വന്തം ലേഖകൻ

കോട്ടയം: സ്ത്രീപീഡനക്കേസിൽ ആരോപണ വിധേയനായ ഷൊർണ്ണൂർ എം.എൽ.എ പി.കെ ശശി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ചാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തി. തുടർന്നു ചേർന്ന യോഗത്തിൽ എംഎൽഎയുടെ കോലം കത്തിച്ചു. പ്രതിഷേധ സമരം ബി.ജെ.പി ജില്ലാ സെക്രട്ടറി സി എൻ സുബാഷ് ഉത്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് വി.ബിനു അധ്യക്ഷത വഹിച്ചു. യുവമോർച്ചാ ജില്ലാ വൈസ് പ്രസിഡന്റ്് വി പി മുകേഷ്, ജില്ലാ സെക്രട്ടറി എം.ഹരി, ബി.ജെ.പി മണ്ഡലം സെക്രട്ടറി ജോമോൻ കെ.ജെ, വിഷ്ണുനാഥ് ,വിനോദ് കുമാർ, വിഷ്ണു ബേബി, സുധീഷ് തുടങ്ങിയവർ നേതൃത്വം നൽകി.