ളോഹയിട്ട ഭീകരന്മാരുടെ പീഡന ലീലകൾ തുടരുന്നു: ഭർത്താവുമായി അകന്നു കഴിയുന്ന വീട്ടമ്മയെ വീടിനുള്ളിൽ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ചു; വയനാട്ടിൽ വൈദികൻ റിമാൻഡിൽ
തേർഡ് ഐ ബ്യൂറോ
നിലമ്പൂർ: ളോഹയിട്ട വൈദികൻമാരുടെ പീഡനവും ലൈംഗിക അതിക്രമവും തുടരുന്നു. കഴിഞ്ഞ ദിവസം കൗൺസിലിംങിന്റെ മറവിൽ യുവതിയെ പീഡിപ്പിച്ച വൈദികനെതിരെ കൂടുതൽ പരാതികൾ പുറത്ത്. ഇയാൾ പള്ളിമേടയിൽ നിന്നും ഭർത്തൃമതിയായ യുവതിയുടെ വീടിന്റെ മതിൽചാടി കടന്ന് ഈ യുവതിയെയും പീഡിപ്പിച്ചിരുന്നതായുള്ള ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. സംഭവത്തിൽ അറസ്റ്റിലായ വൈദികനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.
ബത്തേരി താളൂർ സ്വദേശിയായ ഫാ.വർഗീസ് പൂക്കോട്ടിലിനെ(37)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കമ്പളക്കാട്ട് സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. കൗൺസിലിന്റെയും പ്രാർത്ഥനയുടെയും മറവിൽ കുടുംബസ്തകളായ സ്ത്രീകളെ വിളിച്ചു വരുത്തി കുമ്പസാരിപ്പിക്കുകയും, പ്രാർത്ഥനയിൽ പങ്കെടുപ്പിക്കുകയും കുർബാന കൈക്കൊള്ളിക്കുകയുമാണ് പ്രതിയായ വൈദികന്റെ പ്രധാന പണി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത്തരത്തിൽ എത്തുന്ന സ്ത്രികളിൽ കുടുംബത്ത് പ്രശ്‌നമുള്ളവരെ കണ്ടെത്തും. തുടർന്നു ഇവരുടെ പ്രശ്‌നം പരിഹരിക്കാൻ എന്ന പേരിൽ ഫോണിൽ ബന്ധപ്പെടും. തുടർന്നു രാത്രിയും പകലുമില്ലാതെ വാട്‌സ്അപ്പിലും സോഷ്യൽ മീഡിയയിലും ചാറ്റും വിളിയും തുടരും. ശല്യം കാരണം പല സ്ത്രീകളും ഈ വൈദികന്റെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്തു വച്ചിരിക്കുകയാണ്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രിയിൽ കമ്മന സെന്റ് ജോർജ് താബോർ ഓർത്തഡോക്‌സ് പള്ളിയിലെ വൈദികനായ ഫാ.ബാബു വർഗീസ് ഭർത്താവുമായി പിണങ്ങിക്കഴിയുന്ന വീട്ടിൽ എത്തിയത്.
രാത്രിയിൽ എത്തിയ വൈദികനോട് വീട്ടിൽ നിന്നും പുറത്തു പോകാൻ ആവശ്യപ്പെട്ടെങ്കിലും, ഇതിനു തയ്യാറാകാതെ വൈദികൻ വീടിനുള്ളിൽ കയറുകയായിരുന്നു. പുറത്തിറങ്ങാൻ ആവശ്യപ്പെട്ട യുവതിയോട് ഇരുവരും തമ്മിലുള്ള ചാറ്റുകളും വീഡിയോകളും ഫോട്ടോകളും പുറത്തു വിടുമെന്നു വൈദികൻ ഭീഷണിപ്പെടുത്തി. തുടർന്നു വൈദികൻ സ്ത്രീയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.
ക്രൂരമായ പീഡനത്തിൽ പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സ തേടി. ഇവിടെ നിന്നും പൊലീസിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടർന്നു എസ്.ഐ രാംജിത്ത് , സീനിയർ സിവിൽ പൊലീസ് ഓഫിസർ ദിലീപ് കുമാർ, സി.പി.ഒ കമറുദീൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.