video
play-sharp-fill

മൂലവട്ടം കടുവാക്കുളത്ത് വിമുക്ത ഭടന്റെ പീഡന ശ്രമം യുവതിയോട്: പുതിയ കടകാണിക്കാമെന്നു പറഞ്ഞു, കടയ്ക്കുള്ളിലേയ്ക്കു വിളിച്ചു കയറ്റി യുവതിയെ കടന്നു പിടിച്ചു; യുവതിയെ ഉമ്മ വച്ചു; പ്രതിരോധിച്ചു നിന്ന യുവതിയെ അടിച്ചു വീഴ്ത്തി

മൂലവട്ടം കടുവാക്കുളത്ത് വിമുക്ത ഭടന്റെ പീഡന ശ്രമം യുവതിയോട്: പുതിയ കടകാണിക്കാമെന്നു പറഞ്ഞു, കടയ്ക്കുള്ളിലേയ്ക്കു വിളിച്ചു കയറ്റി യുവതിയെ കടന്നു പിടിച്ചു; യുവതിയെ ഉമ്മ വച്ചു; പ്രതിരോധിച്ചു നിന്ന യുവതിയെ അടിച്ചു വീഴ്ത്തി

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: മൂലവട്ടം കടുവാക്കുളത്ത് കടയ്ക്കു മുന്നിലൂടെ നടന്നു പോയ യുവതിയെ കടയ്ക്കുള്ളിലേയ്ക്കു വിളിച്ചു കയറ്റി വിമുക്ത ഭടന്റെ ക്രൂരത. നടന്നു പോയ യുവതിയെ, പുതിയ കട കാണിക്കാമെന്നു വിളിച്ചു വരുത്തി കടയ്ക്കുള്ളിൽ കയറ്റിയ ശേഷം ഉമ്മ വയ്ക്കുകയും, കടന്നു പിടിക്കുകയും ചെയ്ത വിമുക്ത ഭടനായ കട ഉടമ അറസ്റ്റിൽ. ദിവാൻകവല – കടുവാക്കളും റോഡിൽ പുതിയ ബേക്കറി ആരംഭിച്ച കടുവാക്കുളം സ്വദേശിയെയാണ് ഈസ്റ്റ് പൊലീസ് പിടികൂടിയത്.

ബുധനാഴ്ച രാത്രി എട്ടരയോടെ കടുവാക്കുളം കവലയിലേയ്ക്കുള്ള വഴിയായിരുന്നു പ്രതിയുടെ കട. ഇവിടെ പുതിയ കടയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുകയാണ്. തന്റെ കട കാണാനെന്ന പേരിലാണ് ഇതുവഴി എത്തിയ യുവതിയെ ഇയാൾ കടയ്ക്കുള്ളിലേയ്ക്കു വിളിച്ചതെന്നു പൊലീസ് പറയുന്നു. യുവതി കടയ്ക്കുള്ളിലേയ്ക്കു കയറിയതിനു പിന്നാലെ, ഇയാൾ പിന്നാലെ കയറി. തുടർന്നു, യുവതിയെ കടന്നു പിടിക്കുകയും ഉമ്മ വയ്ക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുതറി രക്ഷപെടാൻ ശ്രമിച്ച യുവതിയെ ഇയാൾ മുഖത്ത് അടിച്ചു. അടിയേറ്റെങ്കിലും യുവതി പുറത്തേയ്ക്ക് ഇറങ്ങി ഓടാൻ ശ്രമിച്ചു. എന്നാൽ, ഇയാൾ യുവതിയെ പിൻതുടർന്നു ആക്രമിക്കുകയായിരുന്നു. തുടർന്നു യുവതി ബഹളം വച്ചതോടെ ഒപ്പമുണ്ടായിരുന്ന ഭർത്താവ് ഓടിയെത്തി. തുടർന്നു, പ്രദേശത്ത് നാട്ടുകാർ സംഘടിച്ചതോടെ സംഘർഷാവസ്ഥയായി.

ഇതോടെ വിവരമറിഞ്ഞ് ഈസ്റ്റ് പൊലീസും സ്ഥലത്ത് എത്തി. തുടർന്നു, പൊലീസ് സംഘം പ്രതിയായ ആളെ പിടികൂടി ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ഇവിടെ നിന്നും യുവതിയെ ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധനയ്ക്കു വിധേയയാക്കി. തുടർന്ന് ഇരുവരെയും പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. എന്നാൽ, വനിതാ പൊലീസ് ഇല്ലെന്നു ചൂണ്ടിക്കാട്ട് കേസ് എടുക്കുന്നത് അടക്കം വൈകിപ്പിക്കുകയാണ് പൊലീസ് ചെയ്തതെന്നും ആരോപണം ഉയർന്നിട്ടുണ്ട്.