
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സഹോദരിക്ക് കൂട്ടിരിക്കാനെത്തിയ
പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടി.
വര്‍ക്കല ഇടവ സ്വദേശി ഷമീറിനെ (ബോംബെ ഷമീര്‍) മെഡിക്കല്‍ കോളേജ് പോലീസാണ് കസ്റ്റഡിയിലെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെള്ളിയാഴ്ച രാത്രിയാണ് പീഡനശ്രമം നടന്നത്. വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന സഹോദരിക്ക് കൂട്ടിരിക്കാന്‍ വന്നതായിരുന്നു പെണ്‍കുട്ടി. രാത്രിയില്‍ പുറത്തിറങ്ങിയപ്പോഴാണ് പീഡനശ്രമം നടന്നത്.
മോഷണമുള്‍പ്പെടെ നിരവധി കേസുകളില്‍ ഷമീര്‍ പ്രതിയാണ്. ഇയാള്‍ക്കെതിരെ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കേസുകള്‍ നിലവിലുണ്ടെന്നാണ് വിവരം.