
തലയോലപ്പറമ്പ്: ദുരിതാശ്വാസ ക്യാമ്പില്‍ മാനസിക വെല്ലുവിളി നേരിടുന്ന പതിനഞ്ചുകാരനെ പ്രകൃതി വിരുദ്ധപീഡനത്തിന് വിധേയനാക്കാന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു.
മറവന്തുരുത്ത് വാലയില്‍ കോളനിയില്‍ ബിജു (49)വിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കും.
മറവന്തുരുത്തിലെ ഒരു ദുരിതാശ്വാസ ക്യാമ്പില്‍ ഇന്നലെ ഉച്ച കഴിഞ്ഞായിരുന്നു സംഭവം. പീഡനശ്രമത്തിന് ഇരയായ കുട്ടിയുടെ സഹോദരിയാണ് മുതിര്‍ന്ന ഒരാള്‍ സഹോദരനെ ഉപദ്രവിക്കുന്നതായി ക്യാമ്പിലുണ്ടായിരുന്നവരെ അറിയിച്ചത്. തുടര്‍ന്ന് ക്യാമ്പിലുണ്ടായിരുന്നവര്‍ തലയോലപ്പറമ്പ് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


