ബലാത്സംഗ ശ്രമം ചെറുത്ത യുവതിയുടെ മാറിടം കടിച്ച് മുറിച്ചു: ശ്വാസം മുട്ടിച്ച് ബോധം കെടുത്തിയ ശേഷം മാല മോഷ്ടിച്ചു; പ്രതിയ്ക്ക് പത്തുവർഷം കഠിനതടവ്
ക്രൈം ഡെസ്ക്
ആലപ്പുഴ: ബലാത്സംഗ ശ്രമം നടത്തുന്നതിനിടെ യുവതിയെ ആക്രമിച്ച് കീഴ്പ്പെടുത്തുകയും , മാറിടം കടിച്ച് മുറിച്ച് ബോധം കെടുത്തി സ്വർണമാല മോഷ്ടിക്കുകയും ചെയ്ത കേസിൽ പ്രതിയ്ക്ക് പത്തുവർഷം കഠിന തടവ്.
പുന്നപ്ര സ്വദേശി നജ്മലിനാണ് പത്ത് വര്‍ഷം കഠിന തടവും ഒരു ലക്ഷത്തിഇരുപതിനായിരം രൂപ പിഴയും വിധിച്ചത്. ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. അഡിഷണല്‍ സെഷന്‍സ് കോടതി-3 ജഡ്‌ജി പി.എന്‍. സീതയാണ് പ്രതിയെ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷംകൂടി തടവ്ശിക്ഷ അനുഭവിക്കണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2011 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. ആലപ്പുഴ സ്വദേശിയായ യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി പ്രതി ഇവരെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പീഡനശ്രമം തടഞ്ഞ യുവതിയുടെ മാറിടം ഇയാള്‍ കടിച്ചുമുറിച്ചു. കൊലപാതകം അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍.
യുവതിയുടെ തലയ്ക്കും പരിക്കേറ്റിരുന്നു. പിഴത്തുക യുവതിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയുടെ പുറത്തും മാറിടത്തിലും കടിച്ചു. പ്രാണരക്ഷാര്‍ത്ഥം ഇവര്‍ നജ്മലിന്റെ മുഖത്ത് വിരല്‍ കൊണ്ട് മാന്തി. മുറിവേറ്റ പ്രതി യുവതിയെ നിലത്ത് തള്ളിയിട്ടു. തുടര്‍ന്ന് ഇയാള്‍ യുവതിയെ ഭിത്തിയിലിടിപ്പിച്ചു. അബോധാവസ്ഥയിലായ യുവതിയെ നഗ്നയായി കുളിമുറിയില്‍ ഉപേക്ഷിച്ച ശേഷം ഇവര്‍ അണിഞ്ഞിരുന്ന സ്വര്‍ണം മോഷ്ടിക്കുകയായിരുന്നു.
ഇടുക്കി ഡിവൈ.എസ്.പിയും സംഭവസമയത്ത് ആലപ്പുഴ സൗത്ത് സി.ഐയുമായിരുന്ന എം.കെ. രാജേഷുമാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡിഷണല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ പി.പി. ഗീത, അഡ്വ. പി.പി. ബൈജു, അഡ്വ. സുരണ്യ കിഷോര്‍ എന്നിവര്‍ ഹാജരായി. കഴിഞ്ഞവര്‍ഷം ആലപ്പുഴ തിരുവമ്പാടിയിലെ വീട്ടില്‍ മേരി ജാക്വലിനെ കൊന്ന ശേഷം പണവും സ്വര്‍ണവും കവര്‍ന്ന കേസിലും നജ്മല്‍ ഒന്നാം പ്രതിയാണ്.