ആരുടെയും കണ്ണിൽപ്പെടാതെ വീട്ടിലേക്ക് കയറിച്ചെന്നു; അടുക്കളയിലായിരുന്ന യുവതിയെ കടന്നുപിടിച്ചു; കാലടിയിൽ യുവാവ് അറസ്റ്റിൽ

ആരുടെയും കണ്ണിൽപ്പെടാതെ വീട്ടിലേക്ക് കയറിച്ചെന്നു; അടുക്കളയിലായിരുന്ന യുവതിയെ കടന്നുപിടിച്ചു; കാലടിയിൽ യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ
കാലടി : യുവതിയെ ലൈംഗികമായി ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ.

ചൊവ്വര തൂമ്പാക്കടവ് മാടവനൻ വീട്ടിൽ അജ്മൽ (32) ആണ് കാലടി പൊലീസി​ന്റെ പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.

ശ്രീമൂലനഗരത്ത് വാടകയ്ക്ക് താമസിക്കുന്ന യുവതിയുടെ വീട്ടിലേക്ക് അജ്മൽ കയറിച്ചെല്ലുകയും അടുക്കളയിലായിരുന്ന പരാതിക്കാരിയെ കയറി പിടിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

കാലടി ഇൻസ്‌പെക്ടർ ബി.സന്തോഷ്, സബ്ബ് ഇൻസ്‌പെക്ടർമാരായ ബിബിൻ, ജോയി എസ്.സി.പി.ഒ മാരായ സുധീർ, പ്രവീൺ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.