ആശുപത്രിയില്‍ പ്രായപൂര്‍ത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാൻ ശ്രമം; സെക്യൂരിറ്റി ജീവനക്കാരനെതിരെ കേസ്

Spread the love

കണ്ണൂർ: തളിപ്പറമ്പ് താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയിലെത്തിയ പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരനെതിരെ കേസെടുത്തു.

video
play-sharp-fill

സെക്യൂരിറ്റി ജീവനക്കാരനും വിമുക്ത ഭടനുമായ പയ്യാവൂർ സ്വദേശി പ്രദീപ് കുമാറിനെതിരെയാണ് കേസെടുത്തത്.

ഈ മാസം 22നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടി മാതാവിനൊപ്പം കൗണ്‍സിലിംഗിന് ആശുപത്രിയില്‍ എത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാതാവ് കൗണ്‍സിലിംഗ് മുറിയില്‍ കയറിയപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരൻ പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. കൗണ്‍സിലിംഗിനിടെയാണ് പെണ്‍കുട്ടി ഇക്കാര്യം പറഞ്ഞത്. പിന്നാലെ പൊലീസില്‍ പരാതി നല്‍കി.

23-ാം തീയതി മുതല്‍ പ്രദീപ് കുമാർ ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ഊർജിതമാക്കിയിട്ടുണ്ട്.