
സ്വന്തം ലേഖകൻ
പാലാ : പാലായിൽ പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതിന് അറസ്റ്റിലായ യുവാവ് ജാമ്യത്തിലിറങ്ങി ഇതേ പെണ്‍കുട്ടിയുടെ ഇളയസഹോദരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലും പിടിയില്‍.
പാലാ കടനാട് പഞ്ചായത്തില്‍ മൂന്ന് വര്‍ഷം മുമ്പാണ് 17 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ജിഷ്ണു (31) അറസ്റ്റിലായത്. അന്ന് ജാമ്യത്തില്‍ ഇറങ്ങിയ ഇയാള്‍ പിന്നീട് പീഡിപ്പിച്ച പെണ്‍കുട്ടിയോടൊപ്പം താമസം തുടങ്ങി. അന്ന് ജനിച്ച കുട്ടിക്കിപ്പോള്‍ രണ്ടുവയസായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസിന്റെ വിചാരണ കോട്ടയം കോടതിയില്‍ നടക്കുന്ന സാഹചര്യത്തിൽ, കേസില്‍ നിന്ന് രക്ഷപെടാനാണ് പീഡനത്തിനിരയായ പെണ്‍കുട്ടിയോടൊപ്പം ഭര്‍ത്താവ് എന്ന മട്ടില്‍ കഴിയുന്നതെന്ന് പൊലീസ് പറഞ്ഞു.
ഇതിനിടെ രണ്ടാഴ്ച മുമ്പാണ് പെണ്‍കുട്ടിയുടെ ഇളയ സഹോദരി ഗര്‍ഭിണിയാണെന്ന രഹസ്യവിവരം പാലാ ഡി.വൈ.എസ്.പി ഷാജു ജോസ് അറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് തന്നെയാണ് സഹോദരിയേയും പീഡിപ്പിച്ചതെന്ന് വ്യക്തമായത്. സി.ഐ ജോസ് കുര്യന്‍ ഇന്നലെ പോക്സോ നിയമപ്രകാരം ഇയാളെ അറസ്റ്റ് ചെയ്തു. ഇന്ന് കോടതിയില്‍ ഹാജരാക്കും.



