
സ്വന്തം ലേഖകൻ
കോയമ്പത്തൂർ: അദ്ധ്യാപകന്റെ ലൈംഗിക പീഡനത്തെ തുടർന്ന് വിദ്യാർത്ഥിനി അത്മഹത്യ ചെയ്ത സംഭവത്തിൽ സ്‌കൂളിലെ പ്രിൻസിപ്പലും അറസ്റ്റിലായി. അദ്ധ്യാപകൻ പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ പരാതിയിൽ നടപടി എടുക്കാതിരുന്ന പ്രിൻസിപ്പലിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.കഴിഞ്ഞ ദിവസം കേസിൽ പ്രതിയായ ഫിസിക്‌സ് അദ്ധ്യാപകൻ മിഥുൻ ചക്രവർത്തി അറസ്റ്റിലായിരുന്നു.
പീഡന വിവരം പരാതിപ്പെട്ടിട്ടും നടപടിയടുക്കാതിരുന്ന പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥി-വനിത സംഘടനകളുടെ നേതൃത്വത്തിലായിരുന്നു രാപ്പകൽ സമരം നടത്തിയത്. പ്രിൻസിപ്പൽ അറസ്റ്റിലായ ശേഷമേ മകളുടെ മൃതദേഹം ഏറ്റുവാങ്ങുകയുള്ളൂ എന്ന നിലപാടിലായിരുന്നു പെൺകുട്ടിയുടെ രക്ഷിതാക്കൾ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്‌പെഷ്യൽ ക്ലാസിനെന്ന പേരിൽ വിളിച്ചുവരുത്തി നിരന്തരം ലൈംഗികചൂഷണം നടത്തിയെന്നാണ് പരാതി. വാട്‌സാപ്പ് മെസേജുകളയച്ച് സൗഹൃദം സ്ഥാപിച്ചതിന് ശേഷം സ്‌പെഷ്യൽ ക്ലാസിനെന്ന പേരിൽ വിളിച്ചുവരുത്തിയാണ് അദ്ധ്യാപകൻ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തത്. മാസങ്ങളോളം കുട്ടിയെ ഇയാൾ ലൈംഗികമായി ചൂഷണം ചെയ്തു.