
പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതിയുടെ മൊബൈലില്‍ 500 ലേറെ അശ്ലീല ദൃശ്യങ്ങള്‍; യുവാവിനെ കൈയ്യോടെ പൊക്കി പൊലീസ്
സ്വന്തം ലേഖിക
തിരുവനന്തപുരം: പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ തടഞ്ഞുനിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയെ പിടികൂടി.
കിളിമാനൂര്‍ തൊളിക്കുഴി സ്വദേശി സന്തോഷ് ബാബു (38) ആണ് പിടിയിലായത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി, വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി. ഇയാളെ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിളിമാനൂരില്‍ വെച്ച് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ തടഞ്ഞ് നിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് സന്തോഷ് ബാബുവിനെ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം 5 മണിക്ക് കിളിമാനൂരിലെ പുതിയകാവ് പൊതു മാര്‍ക്കറ്റിന് സമീപത്ത് വെച്ചായിരുന്നു സംഭവം.
ഇവിടെ അടുത്തുള്ള റോഡില്‍ വച്ചായിരുന്നു സംഭവം. സ്കൂള്‍ വിട്ട ശേഷം വിദ്യാര്‍ത്ഥിനി വീട്ടിലേയ്ക്ക് മടങ്ങുന്നതിന് ബസ്റ്റാന്‍ഡിലേക്ക് നടന്നു വരികയായിരുന്നു.
പെണ്‍കുട്ടി ഒറ്റയ്ക്കായിരുന്നു ഉണ്ടായിരുന്നത്. ഈ സമയത്താണ് പ്രതി പെണ്‍കുട്ടിയെ തടഞ്ഞു നിര്‍ത്തിയത്. പിന്നീട് പ്രതിയുടെ കൈയ്യിലെ മൊബൈല്‍ ഫോണിലെ അശ്ലീല ദൃശ്യം കാണിച്ചു.
തുടര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് പ്രതിയുടെ ഫോണ്‍ കസ്റ്റഡിയിലെടുത്തു. ഇതില്‍ അഞ്ഞൂറിലധികം അശ്ലീല ദൃശ്യങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.