
കൊല്ലം : കരുനാഗപ്പള്ളിയില്‍ തിരുമ്മല്‍ ചികിത്സയുടെ മറവില്‍ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയില്‍.
ചേർത്തല തുറവൂർ പള്ളിത്തോട് സ്വദേശിയായ ചന്ദ്രബാബു എന്ന സഹലേഷ് കുമാർ (54)ആണ് പിടിയിലായത്. കരുനാഗപ്പള്ളി കോടതി സമുച്ചയത്തിന് സമീപമുള്ള വീട്ടില്‍ ഇയാള്‍ തിരുമ്മല്‍ കേന്ദ്രം നടത്തി വരികയായിരുന്നു. എത്ര പഴക്കമുള്ള വേദനയും ഒറ്റ ദിവസം കൊണ്ട് മാറ്റി നല്‍കാമെന്ന സമൂഹമാധ്യമങ്ങളിലെ പരസ്യം
കണ്ടാണ് കണ്ണൂർ സ്വദേശിനി പ്രതിയെ സമീപിക്കുന്നത്.
നടുവേദനയുടെ ചികിത്സയ്ക്കായി എത്തിയ സ്ത്രീയെ പ്രതി
ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കരുനാഗപ്പള്ളി പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group