വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ പലവട്ടം പീഡിപ്പിച്ചു ; കേസിൽ 31കാരൻ പിടിയിൽ

Spread the love

ആലപ്പുഴ: വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ പലവട്ടം പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. ആറാട്ടുപുഴ കള്ളിക്കാട് ധനീഷ് ഭവനത്തില്‍ ധനീഷ് (31) നെയാണ് തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

കഴിഞ്ഞ മാര്‍ച്ചിലാണ് കേസിന് ആസ്പദമായ സംഭവം. ഭര്‍ത്താവിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ കടന്ന് പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ യുവതി ബഹളം വെക്കുകയും തുടര്‍ന്ന് പ്രതി യുവതിയുടെ വായ പൊത്തിപ്പിടിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

തുടര്‍ന്ന് പലതവണ പ്രതി യുവതിയെ പീഡിപ്പിച്ചുവെന്നും കഴിഞ്ഞ ഡിസംബര്‍ മൂന്നിന് ജോലി കഴിഞ്ഞ് കായംകുളം ബസ്റ്റാന്റിലേക്ക് പോയ യുവതിയെ പ്രതിയുടെ ഓട്ടോയില്‍ ബലമായി പിടിച്ച് കയറ്റി കൊണ്ട് പോകുകയും എതിര്‍ത്തപ്പോള്‍ ദേഹോപദ്രവം ഏല്‍പ്പിക്കയും ചെയ്തുവെന്നും കേസില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group