video
play-sharp-fill

Thursday, May 22, 2025
HomeMainഭര്‍ത്താവ് കടം വാങ്ങിയ തുക പറഞ്ഞ സമയത്ത് തിരികെ നല്‍കാൻ കഴിഞ്ഞില്ല; ഇപാടുകാരൻ ഭര്‍ത്താവിനെ കത്തി...

ഭര്‍ത്താവ് കടം വാങ്ങിയ തുക പറഞ്ഞ സമയത്ത് തിരികെ നല്‍കാൻ കഴിഞ്ഞില്ല; ഇപാടുകാരൻ ഭര്‍ത്താവിനെ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി ; ഭർത്താവിന്റെ മുന്നില്‍ വെച്ച് ഭാര്യയെ ബലാത്സംഗം ചെയ്തു; യുവതിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പ്രതി ഫോണില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു

Spread the love

സ്വന്തം ലേഖകൻ

പൂനെ: ഭര്‍ത്താവ് കടം വാങ്ങിയ തുക തിരികെ നല്‍കാത്തതിന് ഭാര്യയെ ബലാത്സംഗം ചെയ്ത് പണമിടപാടുകാരന്‍. മഹാരാഷ്ട്രയിലെ പൂനെയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയതോടെ, പണമിടപാടുകാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. യുവതിയുടെ ഭര്‍ത്താവ് പ്രതിയില്‍ നിന്ന് പണം കടം വാങ്ങിയിരുന്നുവെങ്കിലും തിരിച്ചടയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് പ്രതി ഭര്‍ത്താവിനെ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തുകയും അയാളുടെ മുന്നില്‍ വച്ച് ഭാര്യയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയ പ്രതി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments