സ്വകാര്യ ഭാഗത്ത് മൂർച്ചയേറിയ വസ്തു കുത്തിയിറക്കി; ബധിരയും മൂകയുമായ പെൺകുട്ടി നേരിട്ടത് ക്രൂര പീഡനം; ഇതുവരെ പരിശോധിച്ചത് മുന്നൂറ് സിസിടിവികൾ; ശസ്ത്രക്രിയ നടത്തിയിട്ടും പെൺകുട്ടിയുടെ നില ​ഗുരുതരം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ജയ്പുർ: രാജസ്ഥാനിൽ കൂട്ട ബലാത്സംഗത്തിന് ഇരയായ, ബധിരയും മൂകയുമായ പതിനാറുകാരി നേരിട്ടത് ക്രൂര പീഡനമെന്ന് ഡോക്ടർമാർ. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് മൂർച്ചയേറിയ വസ്തു കുത്തിയിറക്കിയതായി കണ്ടെത്തിയെന്ന് അധികൃതർ പറഞ്ഞു.

ബലാത്സംഗം ചെയ്ത് റോഡിലേക്കു വലിച്ചെറിഞ്ഞ നിലയിൽ കഴിഞ്ഞ ദിവസമാണ് പെൺകുട്ടിയെ കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചത് അനുസരിച്ച്‌ എത്തിയ പൊലീസാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ആദ്യം പ്രദേശത്തെ ആശുപത്രിയിൽ എത്തിയ കുട്ടിയെ വിദഗ്ധ പരിചരണത്തിനായി ജയ്പുരിലേക്കു മാറ്റിയിരിക്കുകയാണ്. കുട്ടി അപകട നില തരണം ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂർച്ചയേറിയ വസ്തു സ്വകാര്യ ഭാഗത്തിലൂടെ കുത്തിയിറക്കിയതിനാൽ കുട്ടിയുടെ ആന്തരിക അവയവങ്ങൾക്കു പരിക്കു പറ്റിയിട്ടുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. രണ്ടര മണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തിയെങ്കിലും കുട്ടി അപകട നില തരണം ചെയ്‌തെന്നു പറയാനാവില്ല. ഗുരുതരമായ പരിക്കാണ് ആന്തരിക അവയവങ്ങൾക്കു പറ്റിയിട്ടുള്ളതെന്ന് ഡോക്ടർമാർ പറഞ്ഞു.

പ്രദേശത്തെ സിസിടിവി പരിശോധിച്ച്‌ കുറ്റവാളികളെ കണ്ടെത്താൻ ശ്രമം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. മുന്നൂറ് സിസിടിവികൾ ഇതിനകം പരിശോധിച്ചു കഴിഞ്ഞു. കുട്ടിയെ കണ്ടെത്തിയതിന് 25 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിലെ സിസിടിവികൾ പരിശോധിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.

പെൺകുട്ടിയുടെ കുടുംബത്തിന് ആറു ലക്ഷം രൂപ നഷ്ടപരിഹാരം നൽകുകമെന്ന് സംസ്ഥാന വനിതാ ശിശുക്ഷേമ മന്ത്രി മമത ഭൂപേഷ് അറിയിച്ചു. കേസിൽ കുറ്റവാളികളെ എത്രയും വേഗം പിടികൂടുമെന്നും മന്ത്രി പറഞ്ഞു.