വിവാഹവാഗ്ദാനം നല്‍കി ബലാത്സംഗം; വിദേശത്തേക്കു കടന്ന കോഴിക്കോട് സ്വദേശിയായ യുവാവ് പോലീസ് പിടിയിൽ

Spread the love

കോഴിക്കോട്: വിവാഹവാഗ്ദാനം നല്‍കി യുവതിയെ ബലാത്സംഗം ചെയ്ത് വിദേശത്തേക്ക് കടന്ന പ്രതിയെ വിമാനത്താവളത്തില്‍ വച്ച് പോലീസ് പിടികൂടി. കുന്ദമംഗലം വരട്യാക്ക് സ്വദേശി കുറുമണ്ണില്‍ വീട്ടില്‍ അൻസിലിനെ (22)യാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

2023ല്‍ പെരുമണ്ണ സ്വദേശിനിയുമായി ഇയാളുടെ വിവാഹ നിശ്ചയം നടത്തിയിരുന്നു. പിന്നീട് കോഴിക്കോട് കോട്ടപ്പറമ്ബിലുള്ള ലോഡ്ജില്‍ വെച്ച് പല ദിവസങ്ങളിലായി ബലാത്സംഗം ചെയ്യുകയും വയനാട് പൂക്കോട് വച്ച് ലൈംഗികാതിക്രമം നടത്തുകയും ചെയ്തു. എന്നാൽ ഇതിനു പിന്നാലെ പ്രതി വിവാഹത്തില്‍നിന്ന് പിൻമാറിയെന്നാണു പരാതി.

തനിക്കെതിരെ കേസെടുത്തത് മനസ്സിലാക്കിയ അൻസില്‍ വിദേശത്തേക്കു കടക്കുകയായിരുന്നു. ഇതേത്തുടർന്നു കസബ പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിപ്പിച്ചതോടെ പ്രതി കരിപ്പൂർ വിമാനത്താവളത്തില്‍ വന്നിറങ്ങി. പ്രതിയെ ഇമിഗ്രേഷൻ വിഭാഗം തടഞ്ഞുവയ്ക്കുകയും കസബ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജിമ്മി, എസ്സിപിഒ ദീപു എന്നിവർ ചേർന്ന് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group