
കൊല്ലം: കൊല്ലത്ത് ക്ഷേത്ര ദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 65കാരിയെ യുവാവ് ബലാത്സംഗത്തിനിരയാക്കിയതായി പരാതി.പ്രതി പിടിയിൽ. മീയണ്ണൂർ സ്വദേശി അനൂജാണ് പിടിയിലായത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ക്ഷേത്രത്തിലേക്ക് പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്ന 65കാരിയാണ് അതിക്രമത്തിന് ഇരയായത്.
വൃദ്ധയെ പിന്തുടർന്ന പ്രതി ഇവരെ വലിച്ചിഴച്ച് കുറ്റിക്കാട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു . വിവരം പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്നും പ്രതി ഭീഷണി മുഴക്കി. നാട്ടുകാരാണ് വൃദ്ധയെ ആശുപത്രിയിലെത്തിച്ചത്.
വിവരം അറിഞ്ഞെത്തിയ പൊലീസ് സ്ഥലം വളയുകയും രണ്ടര കിലോമീറ്ററിനുള്ളിൽ കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ പിടികൂടുകയായിരുന്നു, വൃദ്ധ പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group