
ബെംഗളൂരുവില്‍ ബിഹാര്‍ സ്വദേശിനിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി; രണ്ടുപേർ അറസ്റ്റിൽ
ബെംഗളൂരു: ബെംഗളൂരുവില്‍ പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ബിഹാർ സ്വദേശിനിയായ യുവതിക്ക് നേരെ കഴിഞ്ഞ ദിവസം കെ ആർ പുര മെട്രോ സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു അതിക്രമം നടന്നത്.
സഹോദരനെ തല്ലിചതച്ച ശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കുകയായിരുന്നു. എറണാകുളത്ത് ജോലി ചെയ്തിരുന്ന പെൺകുട്ടി നാട്ടിലേക്ക് മടങ്ങവേ ബെംഗളൂരുവില്‍ ബന്ധുവിന്റെ വീട്ടിലിറങ്ങാൻ അമ്മ ആവശ്യപ്പെട്ടു. തുടർന്ന് ബെംഗളൂരു കെആർപുരം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുകയും കൂട്ടിക്കൊണ്ട് പോകാനായി സഹോദരൻ എത്തുകയുമായിരുന്നു.
ഭക്ഷണം കഴിക്കാനായി ഹോട്ടലിലേക്ക് പോകുമ്പോൾ ഓട്ടോറിക്ഷയിലെത്തിയ പ്രതികൾ ബൈക്ക് തടഞ്ഞു നിർത്തി സഹോദരനെ ആക്രമിക്കുകയും. ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
