
പത്തനംതിട്ട: റാന്നിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മാരുതി സെന്‍ കാറിനാ sണ് തീ പിടിച്ചത്. സംഭവ സമയം ഡ്രൈവര്‍ ആയ സ്ത്രീ മാത്രമാണ് കാറിലുണ്ടായിരുന്നത്. പുക ഉയരുന്നത് കണ്ട് ഡ്രൈവര്‍ ഇറങ്ങിയോടി രക്ഷപ്പെട്ടു. ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തി തീയണച്ചു. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. കാർ പൂർണ്ണമായും കത്തി നശിച്ചു, സംഭവത്തിൽ ആർക്കും ആളപായമില്ല.