വ്യാജ മദ്യവേട്ട: 13 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളുമായി വീട്ടമ്മ അറസ്റ്റിൽ, പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ കണ്ട് ഒളിവിൽ പോയ വീട്ടമ്മയുടെ ഭർത്താവിനായി അന്വേഷണം ഊർജ്ജിതമാക്കി എക്സൈസ്

Spread the love

 

റാന്നി: ശബരിമല തീർഥാടനത്തിനു മുന്നോടിയായി വ്യാജ മദ്യവേട്ട ശക്തമാക്കി എക്സൈസ്. 13 ലീറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളുമായി വീട്ടമ്മയെ അറസ്റ്റ് ചെയ്തു. ചെറുകുളഞ്ഞി മറ്റക്കാട്ട് വീട്ടിൽ മറിയാമ്മ രാജുവാണ് (67) അറസ്റ്റ‌ിലായത്.

 

മറിയാമ്മയും ഭർത്താവ് രാജുവും ചേർന്നാണ് വീട്ടിൽ ചാരായം നിർമ്മിച്ചു വിൽക്കുന്നതെന്ന് എക്സൈസ് പറഞ്ഞു. പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ കണ്ട് രാജു കടന്നു കളഞ്ഞു. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാക്കിയെന്നും അധികൃതർ അറിയിച്ചു.

 

റാന്നി എക്സൈസ് സർക്കിൾ ഓഫിസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഹുസൈൻ അഹമ്മദും സംഘവും ചേർന്നാണ് റെയ്‌ഡ് നടത്തിയത്. സിവിൽ എക്സൈസ് ഓഫിസർമാരായ നിതിൻ ശ്രീകുമാർ, പ്രദീപ്‌കുമാർ, വനിത സിവിൽ എക്സൈസ് ഓഫിസർ ജിജി ബാബു എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group