റാന്നിയിൽ നിയന്ത്രണംവിട്ട ബൈക്ക് പാലത്തിന്റെ കൈവരിയിലിടിച്ച് യാത്രികന് ദാരുണാന്ത്യം
റാന്നി : പത്തനംതിട്ട റാന്നിയിൽ നിയന്ത്രണംവിട്ട ബൈക്ക് പാലത്തിന്റെ കൈവരിയിലിടിച്ച് യാത്രികന് ദാരുണാന്ത്യം.
പെരുമ്പെട്ടി പടിഞ്ഞാറെ മൂലേ തറയിൽ എം എസ് ഗിരീഷ് (51) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.20ന് പൂവനക്കടവ് – ചെറുകോൽപ്പുഴ റോഡിൽ കുടക്കല്ലുങ്കൽ പാലത്തിലായിരുന്നു അപകടം.
മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരിച്ചിരുന്നു. പെരുമ്പെട്ടി ക്ഷേത്ര ദേവസ്വം സെക്രട്ടറിയാണ്. ഭാര്യ: രമ്യ. മക്കൾ: ഗ്രീഷ്‌മ, ഭവ്യ. സംസ്‌കാരം വ്യാഴാഴ് മൂന്നിന് വീട്ടുവളപ്പിൽ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0