വിമാനത്തിന്‍റെ സീറ്റില്‍ നിന്ന് കിട്ടിയത് കത്തികരിഞ്ഞ സ്വര്‍ണമാലയും മോതിരവും ചെരുപ്പും ; അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച രഞ്ജിതയുടെ ഓർമ്മകൾ ബന്ധുക്കൾക്ക് കൈമാറി

Spread the love

പത്തനംതിട്ട : വിമാനത്തിന്‍റെ സീറ്റില്‍ നിന്ന് കിട്ടിയത് കത്തികരിഞ്ഞ സ്വര്‍ണമാലയും മോതിരവും ചെരുപ്പും മാത്രം, അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച രഞ്ജിതയുടെ ഓർമ്മകൾ ബന്ധുക്കൾക്ക് കൈമാറി.

അഹമ്മദാബാദ് വിമാന അപകടത്തിൽ മലയാളികളുടെ നോവായിരുന്നു രഞ്ജിത. ജീവിച്ചു തുടങ്ങും മുന്നേ വിമാന അപകടത്തിന്റെ രൂപത്തിൽ രഞ്ജിത വിടപറയുകയായിരുന്നു.

ഇപ്പോഴിതാ രഞ്ജിതയുടെ ഓർമ്മയ്ക്കായി മക്കൾക്ക് സൂക്ഷിക്കാൻ മാലയും മോതിരവും അധികൃതര്‍ കൈമാറി.രഞ്ജിത ഇരുന്ന 19 എഫ് എന്ന സീറ്റിനടുത്തു നിന്നു കിട്ടിയ വസ്തുക്കളാണ് ബന്ധുക്കൾക്ക് കൈമാറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സീറ്റിനടുത്ത് നിന്ന് സ്വര്‍ണമാല, മോതിരം. വസ്ത്രത്തിന്റെ കത്താത്ത ഭാഗം, ചെരിപ്പ് എന്നിവയാണ് ലഭിച്ചത്.

90 ശതമാനവും കരിഞ്ഞുരുകിയ നിലയിലാണ് സ്വർണമാല.പ്രത്യേക പെട്ടിയിലാക്കിയാണ് ഇവ ബന്ധുക്കൾക്ക് കൈമാറിയത്. മൃതദേഹത്തിനൊപ്പമാണ് പെട്ടിയും വീട്ടിലേക്കെത്തിച്ചത്.